ഓട്ടോ എക്സ്പോയിൽ മാരുതി അവതരിപ്പിച്ച ഇഗ്നിസിെൻറ പുതിയ വകഭേദം ഔദ്യോഗികമായി ഇന്ത്യൻ വിപണിയിൽ പുറത് തിറക്കി. ബി.എസ് 6 മലിനീകരണ ചട്ടം പാലിക്കുന്ന ഇഗ്നിസിെൻറ വില തുടങ്ങുന്നത് 4.89 ലക്ഷത്തിലാണ്. ഓട്ടോമാറ്റിക ് വേരിയൻറിന് 6.13 ലക്ഷമാണ് വില. ഉയർന്ന വകഭേദത്തിന് 7.19 ലക്ഷവും നൽകണം. ഡിസൈനിൽ മാറ്റങ്ങളോടെയാണ് പുതിയ ഇഗ്നിസിെൻറ വരവ്. പുതിയ ക്രോം ഗ്രിൽ, പുതുക്കി പണിത ബംബർ, സ്കിഡ് പ്ലേറ്റ് എന്നിവയെല്ലാമാണ് പുതിയ ഇഗ്നിസിലെ മാറ്റങ്ങൾ. പിൻവശത്തും വശങ്ങളിലും മാറ്റമില്ല.
ഫോർ സിലിണ്ടർ 1.2 ലിറ്റർ ബി.എസ് 6 എൻജിനാണ് ഇഗ്നിസിെൻറ ഹൃദയം. സ്വിഫ്റ്റിലും ബലേനോയിലും കണ്ട അതേ എൻജിൻ ഇഗ്നിസിലും മാരുതി നിലനിർത്തി. 82 ബി.എച്ച്.പിയാണ് പരമാവധി എൻജിൻ കരുത്ത്. 113 എൻ.എമ്മാണ് ടോർക്ക്. എ.ബി.എസ്, ഇ.ബി.ഡി, ഐസോഫിക്സ് സീറ്റ് എന്നിവയെല്ലാം ഇഗ്നിസിൽ സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്.
ആറ് നിറങ്ങളിൽ പുതിയ ഇഗ്നിസ് വിപണിയിലെത്തും. സെറ്റ, ആൽഫ എന്നീ വേരിയൻറുകളിൽ ഡ്യുവൽ ടോൺ ഓപ്ഷനും ലഭ്യമാകും. ഡ്യുവൽ ടോൺ വേരിയൻറിെൻറ വില 13,000 രൂപ കൂടുതലായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.