മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കാറുകളോടുള്ള ഭ്രമം പേരുകേട്ടതാണ്. അദ്ദേഹത്തിെൻറ ഗാരേജിൽ ആഢംബര കാറുകളുടെ വലിയ നിരതന്നെയുണ്ട്. ഒരിക്കൽ തെൻറ ഡ്രീം കാറിനെകുറിച്ച് ചേദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ േപര് മാസരട്ടി എന്നായിരുന്നു. കേട്ടുകേഴ്വി അധികമില്ലെങ്കിലും സ്പോർട്സ് കാർ പ്രേമികളുടെ സ്വപ്നവാഹനമാണ് മാസരട്ടി.
ഇറ്റലിയാണ് ഈ കാർ കമ്പനിയുടെ സ്വദേശം. ഫെറാരിയും ഫിയറ്റും പഗാനിയും ലംബോർഗിനിയും പോലെ ഗംഭീര കാറുകളും ഡ്യൂകാട്ടി, ബെനല്ലി, പിയാജിയോ, എപ്രിലിയ തുടങ്ങി ബൈക്കുകളും നിർമിക്കുന്ന വാഹനങ്ങളുെട സ്വപ്ന ഭൂമിയാണ് ഇറ്റലി. ഇറ്റലിയിലെ വാഹന കമ്പനികളുടെ പേരെഴുതാൻ അക്ഷരമാലയിലെ മുഴുവൻ അക്ഷരങ്ങളും വേണ്ടിവരും.
പറഞ്ഞുവന്നത് മാസരട്ടിയെകുറിച്ചാണ്. മാസരട്ടി തങ്ങളുടെ ചരിത്രത്തിലെ ആദ്യത്തെ ഹൈബ്രിഡ് കാർ പുറത്തിറക്കുകയാണ്, പേര് ഗിൽബി. കാറിെൻറ ആഗോള അവതരണം ജൂലൈ 16ന് നടക്കും. 800 മില്യൻ യൂറൊ ചിലവാക്കി പുതുക്കി പണിത മാസരട്ടിയുടെ മൊഡേന പ്ലാൻറിലാണ് ഗിൽബി നർമിച്ചത്. ഇന്ത്യയിലെത്തുന്ന ഗിൽബിയിൽ 3.0ലിറ്റർ, ഇരട്ട ടർബൊ, വി സിക്സ് പെട്രോൾ എഞ്ചിനായിരിക്കും ഉണ്ടാവുക.
ഇതോടൊപ്പം ഒരു ഇലക്ട്രിക് മോട്ടോറും കൂട്ടിച്ചേർത്തിട്ടുണ്ട്. എഞ്ചിൻ നിർമിച്ചിരിക്കുന്നത് സാക്ഷാൽ ഫെറാരിയാണ്. 2020 ബീജിങ്ങ് മോട്ടോർ ഷോയിലായിരുന്നു ഗിൽബിയെ അവതരിപ്പിക്കാൻ മാസരട്ടി തീരുമാനിച്ചിരുന്നത്. കോവിഡ് കാരണം ഓേട്ടാ ഷോ ഒഴിവാക്കുകയായിരുന്നു. മാസരട്ടിയുടെ വെബ്സൈറ്റ്വഴി ഓൺലൈൻ ചടങ്ങിലൂടെയായിരിക്കും വാഹനം പുറത്തിറക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.