ഇന്ത്യയിൽ എസ്.യു.വികൾ സജീവമാകുന്നതിന് മുേമ്പ നിരത്തുകൾ കീഴടക്കി മുന്നേറിയ വാഹനമാണ് മിസ്തുബിഷി പജീറോ. 2012ലാണ് പജീറോയുടെ രണ്ടാം തലമുറ വിപണിയിലെത്തിയത്. ഇതിന് ശേഷം വാഹനത്തിൽ കാര്യമായ മിനുക്കുപണികൾക്കൊന്നും മിസ്തുബിഷി മുതിർന്നിട്ടില്ല. എന്നാൽ, ഇപ്പോൾ കൂടുതൽ എസ്.യു.വികൾ വിപണിയിലെത്തിയതോടെ പിടിച്ച് നിൽക്കാൻ മോഡലിൽ മാറ്റങ്ങൾ വരുത്താൻ കമ്പനി നിർബന്ധിതമായിരിക്കുകയാണ്.
2019ഒാടെ പജീറോയുടെ മൂന്നാം തലമുറ വിപണിയിലെത്തിക്കാനാണ് മിസ്തുബിഷിയുടെ നീക്കം. വിദേശത്ത് നിന്ന് പാട്സുകൾ ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ അസംബിൾ ചെയ്യുകയായിരിക്കും കമ്പനി ചെയ്യുകയെന്നാണ് റിപ്പോർട്ട്. രണ്ടാം തലമുറ പജീറോയുടെ പ്ലാറ്റ്ഫോമിലായിരിക്കും പുതിയ മോഡലും നിരത്തിലെത്തിക്കുക. പുതുതായി ഡിസൈൻ ചെയ്ത ഷാർപ്പ് ഹെഡ്ലൈറ്റും ക്രോമിയം ഫിനിഷിങ്ങിലുള്ള ഗ്രില്ലുമാണ് എക്സ്റ്റീരിയറിലെ പ്രധാനമാറ്റം. പൂർണമായ ലെതർ ഇൻറീരിയർ, ക്ലൈമറ്റ് കംട്രോൾ, ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം എന്നിവയാണ് ഇൻറീരിയറിലെ പ്രധാനമാറ്റങ്ങൾ.
360 ഡിഗ്രി കാമറ, ഏഴ് എയർബാഗ്, ഇലക്ട്രോണിക് ഹാൻഡ് ബ്രേക്ക് എന്നിവയാണ് സുരക്ഷക്കായി ഒരുക്കിയിരിക്കുന്നത്. 2.4 ലിറ്റർ ഡീസൽ എൻജിൻ 181 ബി.എച്ച്.പി പവറും 430 എൻ.എം ടോർക്കും കാറിൽ നിന്ന് പ്രതീക്ഷിക്കാം. എട്ട് സ്പീഡ് ഒാേട്ടാമാറ്റിക് ഗിയർബോക്സാണ് ട്രാൻസ്മിഷൻ. ടോയോട്ട ഫോർച്യൂണർ, ഫോർഡ് എൻഡേവർ എന്നിവക്കാവും പജീറോ വെല്ലുവിളിയാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.