പുറത്തിറങ്ങുന്നതിന് മുന്നോടിയായി ഹ്യൂണ്ടായ് സാൻട്രോ കൂടുതൽ ചിത്രങ്ങൾ പുറത്ത് വന്നു. ഒക്ടോബർ 23ന് സാൻട്രോയുടെ ലോഞ്ച് നടത്തുമെന്നാണ് ഹ്യുണ്ടായ് അറിയിച്ചിരിക്കുന്നത്. സാൻട്രോയുടെ ഉയർന്ന വകഭേദമായ ആസ്റ്റയുടെ ചിത്രങ്ങളാണ് പുറത്ത് വന്നത്.
ഫുൾ വീൽ കവറുമായാണ് ആസ്റ്റ വിപണിയിലെത്തുന്നത്. എന്നാൽ സാൻട്രോയുടെ ഒരു മോഡലിലും അലോയ് വീലുകൾ സ്റ്റാൻഡേർഡായി നൽകിയിട്ടില്ല. ഗ്രില്ലിന് ചുറ്റുമുള്ള ക്രോം ആവരണത്തോടെയാണ് സാൻഡ്രോ പുറത്തിറങ്ങുന്നത്. ബോഡി കളറിലുള്ള വിങ് മിററുകൾ, ഡോർ ഹാൻഡിൽ, ഇൻഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയെല്ലാമാണ് േമാഡലിെൻറ മറ്റ് പ്രത്യേകതകൾ. ഇതിന് പുറമേ പിൻവശത്തെ വൈപ്പറുകൾ, 7.0 ഇഞ്ച് ഇൻഫോടെയിൻമെറ്റ് സിസ്റ്റം, റിവേഴ്സ് കാമറ എന്നിവയെല്ലാം സവിശേഷതകളാണ്.
1.1 ലിറ്റർ എൻജിനിലാവും സാൻട്രോ വിപണിയിലെത്തുക. 69 ബി.എച്ച്.പിയാണ് എൻജിനിൽ നിന്ന് പരമാവധി ലഭിക്കുന്ന പരമാവധി കരുത്ത്. അഞ്ച് സ്പീഡ് മാനുവൽ ഒാേട്ടാമാറ്റിക് ട്രാൻസ്മിഷനുകളാണ് പുതിയ സാൻട്രോയിൽ ഹ്യുണ്ടായ് ഉൾപ്പെടുത്തിയിരിക്കുന്നത്. സി.എൻ.ജി എൻജിനിെൻറ കരുത്തിലും പുതിയ സാൻട്രോ വിപണിയിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.