ഇന്ത്യൻ വാഹന വിപണിയിൽ സമാനതകളില്ലാതെ തേരോട്ടം നടത്തിയ മോഡലുകളിലൊന്നാണ് റെനോയുടെ ഡസ്റ്റർ. എസ്.യു.വി സെഗ്മെൻറിൽ ഡസ്റ്റർ പുതു വിപ്ലവത്തിനാണ് തുടക്കം കുറിച്ചത്. ഡസ്റ്ററിന് പിന്നാലെ ക്യാപ്ചറും ഇന്ത്യൻ വിപണിയിൽ റെനോയുടെ പടക്കുതിരയായി എത്തി. ഇപ്പോൾ ആഗോള വിപണിയിൽ അർകന എന്ന ക്രോസ് ഒാവർ പുറത്തിറക്കി സെഗ്മെൻറിലെ മേധാവിത്വം അരക്കെട്ടുറപ്പിക്കാനാണ് റെനോയുടെ ശ്രമം.
റെനോയുടെ ക്യാപ്ചറുമായി ചെറുതല്ലാത്ത സാമ്യമുള്ള മോഡലാണ് അർകന. ബൂട്ടിലേക്ക് ഒഴുകിയിറങ്ങുന്ന റൂഫ്ലൈൻ അർകനയെ മികച്ചൊരു ക്രോസ് ഒാവർ ആക്കി മാറ്റുന്നുണ്ട്. 19 ഇഞ്ചിെൻറ വലിയ അലോയ് വീലുകൾ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, രണ്ട് എക്സ്ഹോസ്റ്റ് പൈപ്പുകൾ, പിൻവശത്തുള്ള വലിയ എൽ.ഇ.ഡി ടെയിൽ ലാമ്പ് സ്ട്രിപ്പുകൾ എന്നിവയെല്ലാം അർകനയുടെ പ്രധാന പ്രത്യേകതകളാണ്.
റെനോയുടെ ബി-സീറോ പ്ലാറ്റ്ഫോമിൽ തന്നെയാണ് വാഹനത്തിെൻറ നിർമാണം. റെനോയുടെ റഷ്യൻ ടീമുമായി സഹകരിച്ച് ഫ്രാൻസിലാണ് അർകനയുടെ നിർമാണം പൂർത്തീകരിച്ചത്. അടുത്ത വർഷത്തോടെ റഷ്യയിൽ അർകന വിപണിയിലെത്തും. തുടർന്നാവും ഏഷ്യൻ അരങ്ങേറ്റം. അതേ സമയം, അർകനയുടെ ഇന്ത്യയിലേക്കുള്ള വരവിനെ കുറിച്ച് സൂചനകളൊന്നും പുറത്ത് വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.