കോംപാക്ട് എസ്.യു.വി ഹാരിയറിെൻറ ബുക്കിങ് ടാറ്റ മോേട്ടാഴ്സ് ആരംഭിക്കുന്നു. 2018 ഒക്ടോബർ 15 മുതൽ കാറിെൻറ ബുക്കിങ് ആരംഭിക്കുമെന്നാണ് ടാറ്റ മോേട്ടാഴ്സ് അറിയിച്ചിരിക്കുന്നത്. 30,000 രൂപ നൽകി കാർ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒക്ടോബർ 15 മുതൽ ആരംഭിക്കാൻ തീരുമാനിച്ചതായി ടാറ്റ മോേട്ടാഴ്സിെൻറ സെയിൽസ്&നെറ്റ്വർക്ക് വിഭാഗം വൈസ് പ്രസിഡൻറ് എൻ.എൻ ബർമൻ പറഞ്ഞു.
2019 ജനുവരിയോടെ കാർ പുറത്തിറക്കാനാണ് തീരുമാനം. പുറത്തിറങ്ങി ഒരു മാസത്തിനകം വാഹനത്തിെൻറ ഡെലിവറി ആരംഭിക്കും. കാറിെൻറ പ്രാരംഭ വിലയെ കുറിച്ച് ചർച്ചകൾ നടക്കുകയാണെന്നും ബർമൻ വ്യക്തമാക്കി.
2019ൽ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോഞ്ചാണ് ടാറ്റ ഹാരിയറിേൻറതാണ്. 2.0 ലിറ്റർ ക്രയോടെക് എൻജിനിെൻറ കരുത്തിലാവും ഹാരിയർ വിപണിയിലെത്തുക. അഞ്ച് സീറ്റർ ഹാരിയറിൽ 140 ബി.എച്ച്.പി പവറും ഏഴ് സീറ്റ് മോഡലിൽ 170 ബി.എച്ച്.പി പവറും എൻജിനിൽ നിന്ന് ലഭിക്കും. ആറ് സ്പീഡ് മാനുവൽ, ഒാേട്ടാമാറ്റിക് ട്രാൻസ്മിഷനുകളാവും എസ്.യുവിയിലുണ്ടാവുക. ഇന്ത്യയിൽ ജീപ്പ് കോംപസിൽ ഉപയോഗിച്ച അതേ, എൻജിൻ തന്നെയാവും ഹാരിയറും പിന്തുടരുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.