കോംപാക്ട് എസ്.യു.വികളിൽ ഏറ്റവും കൂടുതൽ സുരക്ഷയുള്ള വാഹനമാണ് ടാറ്റ നെക്സോൺ. ഇടിപരീക്ഷയിൽ 5 സ്റ്റാർ റേറ ്റിങ് ലഭിച്ച നെക്സോൺ വിൽപന കണക്കിലും പിന്നിലല്ല. വാഹനവിപണിയിൽ ടാറ്റയുടെ തിരിച്ചു വരവിന് നിർണായക പങ്കുവഹി ച്ച വാഹനമായിരുന്നു നെക്സോൺ.
കഴിഞ്ഞ മാസമാണ് നെക്സോണിനെ മുഖം മിനുക്കി ടാറ്റ മോട്ടോഴ്സ് പുറത്ത ിറക്കിയത്. എന്നാൽ, അന്ന് വാഹനത്തിെൻറ എൻജിനെ കുറിച്ചുള്ള സൂചനകൾ ടാറ്റ മോട്ടോഴ്സ് പുറത്ത് വിട്ടിരുന്നില്ല. ഇപ്പോൾ നെക്സോണിലെ പുതിയ എൻജിനെ കുറിച്ചുള്ള വിവരങ്ങളും ടാറ്റ മോട്ടോഴ്സ് പുറത്ത് വിട്ടിരിക്കുകയാണ്. ബി.എസ് 4 എൻജിനേക്കാളും കരുത്ത് കൂടുതലായിരിക്കും നെക്സോണിലെ ബി.എസ് 6 എൻജിൻ.
നെക്സോണിലെ 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിൻ 118 ബി.എച്ച്.പി കരുത്താണ് നൽകുക. ബി.എസ് 4 എൻജിെൻറ പരമാവധി കരുത്ത് 108 ബി.എച്ച്.പി മാത്രമായിരുന്നു. അതേസമയം, എൻജിനിെൻറ ടോർക്കിൽ കമ്പനി മാറ്റം വരുത്തിയിട്ടില്ല. 170 എൻ.എമ്മാണ് മോഡലിെൻറ പരമാവധി ടോർക്ക്. ആറ് സ്പീഡ് മാനുവലും ആറ് സ്പീഡ് ഓട്ടോമാറ്റിക്കുമായിരിക്കും ട്രാൻസ്മിഷൻ.
ടാറ്റ നെക്സോണിെൻറ ബി.എസ് 6 വകഭേദത്തിന് 6.95 ലക്ഷമായിരിക്കും ഷോറും വില. ഇൻറീരിയറിലും എക്സ്റ്റീരിയറിലും കമ്പനി മാറ്റം വരുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.