ടാറ്റ ടിയാഗോയുടെ പുതിയ വകഭേദം പുറത്തിറക്കി. അർബൻ ടഫ് ഒാഫ് റോഡർ വിഭാഗത്തിലാണ് ടിയാഗോയുടെ പുതിയ അവതാരം. 5.5 ലക്ഷം മുതൽ 6.32 ലക്ഷം വരെയാണ് വില. ഡിസൈനിൽ ചില കാതലായ മാറ്റങ്ങൾ വരുത്തിയാണ് ടിയാഗോ എൻ.ആർ.ജിയെ ടാറ്റ അണിയിച്ചൊരുക്കിയിരിക്കുന്നത്. മാരുതി സുസുക്കി സെലീറിയോ എക്സ്, ഫോർഡ് ഫ്രീസ്റ്റൈൽ എന്നീ കാറുകൾക്കാവും ടിയാഗോയുടെ പുതിയ മോഡൽ വെല്ലുവിളി ഉയർത്തുക.
സാധാരണ ടിയാഗോയേക്കാൾ നീളവും വീതിയും ഉയരവും കൂടുതലാണ് എൻ.ആർ.ജി വകഭേദത്തിന്. ഗ്രൗണ്ട് ക്ലിയറൻസും ഉയർത്തിയിട്ടുണ്ട്. 180എം.എമ്മാണ് വാഹനത്തിെൻറ ഗ്രൗണ്ട് ക്ലിയറൻസ്. സ്റ്റൈൽ കൂട്ടാനായി കറുത്ത നിറത്തിൽ ബംപറിന് ചുറ്റും പ്ലാസ്റ്റിക് ക്ലാഡിങ് നൽകിയിട്ടുണ്ട്. ഇതിനൊപ്പം സൈഡ് സ്കേർട്ടുകളും, വീൽ ആർച്ചുകളും റിയർ ബംപറിൽ സ്കിഡ് പ്ലേറ്റും ഉൾപ്പെടുത്തിയിരിക്കുന്നു. കറുത്ത നിറത്തിലുള്ള റൂഫ് റെയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. റൂഫ് മൗണ്ടഡ് സ്പോയിലറും ടെയിൽഗേറ്റിൽ ക്ലാഡിങും നൽകിയിട്ടുണ്ട്. 14 ഇഞ്ച് അലോയ് വീലുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
എൻ.ആർ.ജിയുടെ ഉയർന്ന വകഭേദത്തിൽ സ്റ്റിയറിങ് മൗണ്ടഡ് കൺട്രോൾ, ബ്ലൂടുത്ത് കണക്ടവിറ്റി, സ്മാർട്ട്ഫോൺ ഇൻറഗ്രേഷൻ, റിയർ പാർക്കിങ് സെൻസർ എന്നിവ നൽകിയിട്ടുണ്ട്. 12.7 സെ.മീറ്ററിെൻറ ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം ഉൾപ്പെടുത്തിയതാണ് അകത്തളത്തെ പ്രധാന മാറ്റം.
എൻജിനിൽ മാറ്റങ്ങൾക്കൊന്നും ടാറ്റ മുതിർന്നിട്ടില്ല 1.2 ലിറ്റർ മൂന്ന് സിലിണ്ടർ റിവർട്ടൺ പെട്രോൾ എൻജിൻ 84 ബി.എച്ച്.പി കരുത്തും 114 എൻ.എം ടോർക്കും നൽകും. 1.05 ലിറ്റർ മൂന്ന് സിലണ്ടർ റിവോടോർക് ഡീസൽ എൻജിൻ 69 ബി.എച്ച്.പി കരുത്തും 140 എൻ.എം ടോർക്കും നൽകും. രണ്ട് എൻജിനുകൾക്കും അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.