വാഹനലോകത്ത് സുരക്ഷയുടെ കാര്യത്തിൽ മുൻപന്തിയിലുള്ള കമ്പനിയാണ് വോൾവോ. സുരക്ഷാ ക്രമീകരണങ്ങളിൽ വോൾവോയെ വെല്ലാൻ മറ്റ് കാറുകൾക്കൊന്നും സാധിച്ചിരുന്നില്ല. ഇപ്പോൾ സുരക്ഷാ പരിശോധനയിൽ അഞ്ച് സ്റ്റാർ നേടി വോൾവോയ്ക്ക് ചെറിയ വെല്ലുവിളിയെങ്കിലും ഉയർത്താനുള്ള ശ്രമത്തിലാണ് ടെസ്ലയുടെ മോഡൽ 3.
അമേരിക്കയിലെ നാഷണൽ ഹൈവേ സേഫ്റ്റി അഡ്മിനിസ്ട്രേഷെൻറ സുരക്ഷാ പരിശോധനയിലാണ് ടെസ്ലയുടെ മോഡൽ 3യുടെ അഞ്ച് സ്റ്റാർ നേട്ടം. ടെസ്ലയുടെ മോഡൽ എസ്, മോഡൽ എക്സ് എന്നീ കാറുകളും മുമ്പ് അഞ്ച് സ്റ്റാർ സ്വന്തമാക്കിയിരുന്നു. അപകടമുണ്ടാവുേമ്പാൾ കാറിെൻറ മുന്നിലും വശങ്ങളിലുമുണ്ടാവുന്ന ആഘാതവും മറിഞ്ഞാലുണ്ടാവുന്ന ആഘാതവും പഠനവിധേയമാക്കിയാണ് ഏജൻസി റേറ്റിങ് നൽകിയിരിക്കുന്നത്.
1993 മുതലാണ് അമേരിക്കൻ എജൻസി കാറുകളുടെ സുരക്ഷ പരിശോധന നടത്തുന്നത്. കാറുകളിലെ ഒാേട്ടാ പൈലറ്റ് സിസ്റ്റത്തിെൻറ പേരിൽ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ടെസ്ല നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. മണിക്കൂറിൽ 56 കിലോ മീറ്റർ വേഗതയിലാണ് കാറിെൻറ മുന്നിലുണ്ടാവുന്ന ആഘാത പഠനം നടത്തിയത്. മണിക്കൂറിൽ 62 കിലോ മീറ്റർ വേഗതയിൽ കാറോടിച്ചാണ് വശങ്ങളിലുണ്ടാവുന്ന ആഘാതം പഠനവിധേയമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.