നഗര യാത്രികരെ കൂടി ലക്ഷ്യമിട്ട് വലിപ്പം കുറച്ച് റേഞ്ച് റോവർ ഇവോക്കെത്തുന്നു. 2019ൽ പുതിയ പ്ലാറ്റ്ഫോമിലായിരിക്കും ഇവോക്കിനെ വീണ്ടും അവതരിപ്പിക്കുക. പെട്രോൾ, ഡീസൽ എൻജിനുകൾക്കൊപ്പം ഹൈബ്രിഡ് കരുത്തും ഇവോക്കിനുണ്ടാകും. ഏകദേശം 28.51 ലക്ഷമാണ് കാറിെൻറ വില. എന്നാൽ, ഇറക്കുമതി തീരുവ കൂടി ചേരുേമ്പാൾ വില ഇനിയും ഉയരും.
സൂപ്പർ സ്ലിം എൽ.ഇ.ഡി ലൈറ്റ്, ഫ്ലഷ് ഡോർ ഹാൻഡിലുകൾ തുടങ്ങി മുൻ മോഡലുമായി താരതമ്യം ചെയ്യുേമ്പാൾ പുതിയ റേഞ്ച് റോവറിന് ഗാംഭീര്യം കൂടുതലാണ്. ആഡംബരം കൂട്ടി മനോഹരമായി തന്നെ അകം ഡിസൈൻ ചെയ്തിട്ടുണ്ട്. ഉയർന്ന നിലവാരത്തിലുളള പ്ലാസ്റ്റിക്കും തുകലുമാണ് ഇൻറീരിയറിൽ ഉപയോഗിച്ചിരിക്കുന്നത്. ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം, 16 തരത്തിൽ ക്രമീകരിക്കാവുന്ന സീറ്റുകൾ തുടങ്ങിയവയെല്ലാം ഉൾക്കൊള്ളിച്ചിട്ടുണ്ട്.
നാലു സിലിണ്ടർ പെട്രോൾ, ഡീസൽ എൻജിനുകൾക്കൊപ്പമാവും ഇവോക് ആദ്യം വിപണിയിലെത്തിക്കുക. ഒരു വർഷത്തിനകം മൂന്നു സിലിണ്ടർ പ്ലഗ് ഇൻ ഹൈബ്രിഡ് എൻജിൻ സഹിതവും കോംപാക്ട് എസ്.യു.വി ലഭിക്കും. 150 പി.എസ് മുതൽ 300 പി.എസ് വരെയാവും ഇവോക്കിെൻറ വിവിധ വകഭേദങ്ങളുടെ പരമാവധി കരുത്ത്. ഒാഫ് റോഡ് യാത്രകൾക്കായി ഒാൾ വീൽ ഡ്രൈവ് സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.