കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് വാഹനനിർമാതാക്കൾ. ഹ്യൂണ്ടായ് മോേട്ടാഴ്സും, ടി.വി.എസുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്. ഒരു കോടി രൂപ വീതമാണ് ഇരു കമ്പനികളും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്.
ആഡംബര കാർ നിർമാതാക്കളായ ബെൻസ് 30 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്. ഇതിന് പുറമേ ടാറ്റ മോേട്ടാഴ്സ്, ഫോക്സ്വാഗൺ, ബി.എം.ഡബ്ളിയു തുടങ്ങിയ വാഹനനിർമാതാക്കൾ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ വാഹനങ്ങൾക്ക് സൗജന്യസർവീസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.