ഇന്ത്യൻ വിപണിയിൽ ഒാരോ ആറ് മാസം കൂടുേമ്പാഴും പുതിയ മോഡൽ പുറത്തിറക്കുമെന്ന് കിയ മോേട്ടാഴ്സ്. വൈകാതെ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്ന കിയ അടുത്ത മൂന്ന് വർഷത്തേക്കായിരിക്കും ആറ് മാസത്തിലൊരിക്കൽ പുതിയ മോഡലുകൾ പുറത്തിറക്കുക. ആന്ധ്രപ്രദേശിലെ അനന്ദ്പൂരിലെ പ്ലാൻറ് ഉപയോഗപ്പെടുത്തിയാകും കിയ കൂടുതൽ മോഡലുകൾ പുറത്തിറക്കുക. പ്രതിവർഷം 300,000 യൂണിറ്റുകൾ വിറ്റഴിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
എസ്.യു.വി പോലുള്ള വാഹനങ്ങളിലാണ് കിയ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എസ്.പി 21 എന്ന കോഡ് നാമത്തിൽ പുറത്തിറങ്ങുന്ന എസ്.യു.വിയായിരിക്കും കിയ മോേട്ടാഴ്സ് ആദ്യമായി പുറത്തിറക്കുക. ഹ്യൂണ്ടായ് ക്രേറ്റയെ അടിസ്ഥാനമാക്കിയാവും എസ്.പി 21 ഡിസൈൻ ചെയ്തിരിക്കുന്നത്. മികച്ച ഇൻറീരിയറായിരിക്കും എസ്.യു.വിക്ക് കിയ നൽകുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇൗ മോഡലിന് പിന്നാലെ മറ്റൊരു എസ്.യു.വിയും എം.യു.വിയും കൂടി കിയ പുറത്തിറക്കും.
ഇന്ത്യൻ വിപണി ലക്ഷ്യമിട്ടാണ് എസ്.പി 21 എന്ന മോഡലിനെ പുറത്തിറക്കുന്നതെന്ന് കിയ അറിയിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ ഇന്ത്യയിലെ 80 ഡീലർഷിപ്പുകളിലൂടെയായിരിക്കും കിയ മോേട്ടാഴ്സ് കാർ വിൽപന നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.