ന്യൂഡൽഹി: ജൈവ ഇന്ധനം ഉപയോഗിച്ചുള്ള ഇന്ത്യയുടെ ആദ്യ വിമാനം ഉത്തരാഖണ്ഡിലെ ഡറാഡൂണിൽനിന്ന് ഡൽഹിയിലേക്ക് പറന്നു. സ്പൈസ് ജെറ്റിെൻറ ക്യു-400 ശ്രേണിയിലുള്ള വിമാനമാണ് പറന്നത്. അമേരിക്കയും ആസ്ട്രേലിയയും ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങൾ ഇത്തരം വിമാനങ്ങൾ സർവിസ് നടത്തിയിട്ടുണ്ട്.
എന്നാൽ, ജൈവ ഇന്ധനം ഉപയോഗിച്ച് വിമാന സർവിസ് നടത്തുന്ന ആദ്യ വികസ്വര രാജ്യമാണ് ഇന്ത്യ. ഡറാഡൂൺ നഗരത്തിൽ 10 മിനിറ്റ് വിമാനം പരീക്ഷണയാത്ര നടത്തിയതിന് ശേഷമാണ് ഡൽഹിയിലേക്ക് പറന്നത്. ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ വിമാനത്തിലുണ്ടായിരുന്നു.
ജനുവരിയിൽ ആസ്ട്രേലിയൻ വിമാന കമ്പനിയായ ക്വാൺടാസിെൻറ ജൈവ ഇന്ധനം ഉപയോഗിച്ചുള്ള ബോയിങ് വിമാനം ലോസ്ആഞ്ജലസിൽനിന്ന് മെൽബണിലേക്ക് യാത്ര നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.