വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിനും കുടുംബത്തിനും സംഭവിച്ച അപകടത്തിെൻറ പശ്ചാത്തലത്തിൽ േകരളത്തിലെ റോഡപകടങ്ങളിലേക്കും പരിഹാരങ്ങളിലേക്കും ഒരു എത്തിനോട്ടം
എറണാകുളത്ത് ഒരു വർഷം പൊലിയുന്നത് 475 ഒാളം ജീവൻ
കൊച്ചി: ഓരോ വർഷവും എറണാകുളം ജില്ലയിൽ ശരാശരി നാനൂറ്റി എഴുപത്തഞ്ചോളം പേർ റോഡപകടങ്ങളിൽ മരിക്കുകയും 5883 പേർക്ക് പരിക്കേൽക്കുകയും ചെയ്യുന്നു. രാത്രി ഉണ്ടാകുന്ന ഭൂരിഭാഗം അപകടങ്ങൾക്കും കാരണം ഡ്രൈവറുടെ ഉറക്കമാണെന്നാണ് പൊലീസ് പറയുന്നത്. ഈ വർഷം ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം കൊച്ചി സിറ്റി പൊലീസ് പരിധിയിൽ 1501 അപകടത്തിലായി 81 പേർ മരിച്ചു, 1420 പേർക്ക് പരിക്കേറ്റു. റൂറൽ പരിധിയിൽ ആഗസ്റ്റുവരെ 2327 അപകടത്തിലായി 199 പേർ മരിക്കുകയും 2459 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വാഹനം ഓടിക്കുന്നയാൾ ഉറങ്ങിപ്പോകുന്നതുമൂലം നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ രാത്രികളിൽ നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്. ഏറ്റവുമധികം ഫ്ലൈറ്റുകൾ വരുന്നതും പോകുന്നതും പുലർച്ച ഒന്നിനും രാവിലെ 10നും ഇടയിലാണ്. അങ്കമാലി-ആലുവ റോഡിൽ 10 വർഷത്തിനിടെ ഇത്തരത്തിലുണ്ടായ അപകടങ്ങളിൽ പൊലിഞ്ഞത് നൂറോളം ജീവനുകളാണ്.
കരുണാകരനെ തളർത്തിയ കാറപകടം
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി കെ. കരുണാകരെന ശാരീരികമായും രാഷ്ട്രീയമായും തളർത്തിയത് ഒരു കാറപകടമായിരുന്നു. വേഗത്തിെൻറ കാര്യത്തിൽ ഒത്തുതീർപ്പില്ലായിരുന്ന കരുണാകരൻ 1992 ജൂലൈ മൂന്നിനാണ് അപകടത്തിൽപെട്ടത്. ആലുവയിൽനിന്ന് തിരുവനന്തപുരത്തേക്ക് സഞ്ചരിക്കുേമ്പാൾ കഴക്കൂട്ടത്തിന് സമീപം പള്ളിപ്പുറത്തുെവച്ചായിരുന്നു കരുണാകരൻ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞത്. ഇൗ സ്ഥലത്തിനടുത്താണ് ഇപ്പോൾ പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിനും കുടുംബത്തിനും അപകടം സംഭവിച്ചത്.
ഇന്ന് തേജസ്വിനി; അന്ന് സുരേഷ് ഗോപിയുടെ മകൾ ലക്ഷ്മി..
തിരുവനന്തപുരം: ബാലഭാസ്കറിെൻറ മകൾ തേജസ്വിനി ബാലയെപോലെ പിച്ചെവച്ച് തുടങ്ങിയപ്പോൾ വാഹനാപകടത്തിെൻറ രൂപത്തിൽ മരണം തട്ടിയെടുക്കുകയായിരുന്ന നടനും എം.പിയുമായ സുരേഷ്ഗോപിയുടെ മകൾ ലക്ഷ്മിയെയും. ബാലഭാസ്കറിനും കുടുംബത്തിനും അപകടം സംഭവിച്ച സ്ഥലത്തുനിന്ന് ഏതാനും കിലോമീറ്റർ അകലെയായിരുന്നു 26 വർഷം മുമ്പ് ലക്ഷ്മിയുടെ ജീവൻ അപഹരിച്ച കാറപകടമുണ്ടായത്. 1992 ജൂൺ ആറിനായിരുന്നു ആ ദുരന്തം. കല്യാണചടങ്ങിൽ സംബന്ധിച്ച് മടങ്ങവെയായിരുന്നു അപകടം. മകളെയും ഭാര്യ രാധികയെയും സഹോദരൻ സനിലിനൊപ്പം തിരുവനന്തപുരത്തേക്ക് കാറിൽ അയച്ചശേഷം സുരേഷ് ഗോപി ഷൂട്ടിങ്ങിനായി കൊച്ചിയിലേക്ക് പോയി. ഇവർ സഞ്ചരിച്ച മാരുതി കാർ തോന്നയ്ക്കലിന് സമീപം അംബാസഡർ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. 1992 ഡിസംബർ അഞ്ചിന് ചേർത്തലയിലുണ്ടായ വാഹനാപകടത്തിലാണ് നടി മോനിഷ മരിച്ചത്. ഡ്രൈവർ ഉറങ്ങിയതിനെ തുടർന്നായിരുന്നു അപകടം.
പ്രതിദിനം 109 വാഹന അപകടങ്ങൾ
ഡ്രൈവര്മാരുേടതല്ലാത്ത കാരണങ്ങളിൽ ഇതരവാഹനങ്ങൾ, കാൽനടയാത്ര, വാഹനത്തിെൻറ തകരാറ് തുടങ്ങിയവയാണ് അപകടം വരുത്തുന്നത്.
കണ്ണൂർ: റോഡിൽ ജീവൻ പൊലിയുന്നതിൽ ഏറെയും ഡ്രൈവർമാരുടെ അശ്രദ്ധമൂലമെന്ന് സ്ഥിതിവിവരക്കണക്ക്. 2017ൽ കേരളത്തിൽ രജിസ്റ്റർ ചെയ്ത 38,470 റോഡപകടങ്ങളിൽ 1110 എണ്ണം ഒഴികെ ഡ്രൈവർമാരുടെ അശ്രദ്ധകാരണം ഉണ്ടായതാണ്. 4131 മരണത്തിൽ 3567 കേസുകളും ഡ്രൈവർമാർക്കെതിരാണ്. 2017ൽ പ്രതിദിനം 106 റോഡപകടങ്ങൾ സംഭവിച്ചിരുന്നത് ഇൗവർഷം ഇതുവരെയുള്ള കണക്കനുസരിച്ച് 109ലെത്തി.
ഡ്രൈവര്മാരുേടതല്ലാത്ത കാരണങ്ങളിൽ ഇതരവാഹനങ്ങൾ, കാൽനടയാത്ര, വാഹനത്തിെൻറ തകരാറ്, റോഡിെൻറ പിഴവ് എന്നിങ്ങനെയാണുള്ളത്. ബോധവത്കരണം ഏറെ കിട്ടുന്ന കെ.എസ്.ആർ.ടി.സി ബസുകളിലെ ഡ്രൈവർമാരും അപകടമുണ്ടാക്കുന്നതിൽ പിറകിലല്ല. 2017ൽ സ്വകാര്യ ബസുകൾ 2971 റോഡപകടങ്ങളാണ് വരുത്തിയതെങ്കിൽ കെ.എസ്.ആർ.ടി.സി ബസുകൾ 1252 അപകടങ്ങളുണ്ടാക്കി. അപകടങ്ങളിൽ 60 ശതമാനത്തിലേറെ ഉച്ചക്ക് രണ്ടിനും രാത്രി ഒമ്പതിനുമിടയിലാണ് ഉണ്ടാകുന്നത്. പകൽ ഉണ്ടാവുന്നതിെൻറ 10 ശതമാനമാണ് രാത്രി അപകടം. വാഹനപ്പെരുപ്പം ഏറെയില്ലാത്ത രാത്രിയിൽ അപകടങ്ങൾക്ക് മുഖ്യകാരണം ഡ്രൈവർമാരുടെ അശ്രദ്ധയാണെന്ന് ട്രാൻസ്പോർട്ട് അധികൃതർ പറയുന്നു.
വാഹനങ്ങളുടെ അമിതവേഗം കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുന്നത് ദേശീയ പാതയിലാണ്. 2017ൽ ചെറുകിട റോഡുകളിൽ 22,434 അപകടങ്ങളിലായി 1985 പേർ മരിച്ചപ്പോൾ ദേശീയപാതയിൽ 8993 അപകടങ്ങളിൽ മാത്രം 1309 ജീവൻ പൊലിഞ്ഞു. സംസ്ഥാനപാതയിൽ 7043 അപകടങ്ങളിലായി മരിച്ചത് 837 പേർ. 2018 ജൂൺ 30വരെയുള്ള ആറു മാസത്തിനകം സംസ്ഥാനത്ത് 20,700 അപകടങ്ങളിലായി 2249 പേരുടെ ജീവനാണ് നിരത്തിൽ പൊലിഞ്ഞത്. 2015-16 വർഷങ്ങളെക്കാൾ കഴിഞ്ഞവർഷം അപകടം കുറഞ്ഞിട്ടുണ്ടെങ്കിലും ഇത്തവണ ഗ്രാഫ് ഉയരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
തൃശൂർ മറക്കില്ല; ആ തിരുവോണ നാൾ...
തൃശൂർ: തൃശൂരിന് മറക്കാനാവില്ല 1995ലെ തിരുവോണ നാളിലെ ആ ദുരന്ത വാർത്ത. കഴിമ്പ്രം വിജയനെന്ന നാടക പ്രതിഭ വാഹനാപകടത്തിൽ യവനികക്ക് പിന്നിലേക്ക് മറഞ്ഞ ദിവസമാണന്ന്. നാടകകൃത്ത്, സംവിധായകൻ, നടൻ, നിർമാതാവ് അങ്ങനെ നാടകത്തിൽ കൈവെക്കാത്ത മേഖലകൾ ഒന്നുമില്ല.
1995ലെ തിരുവോണ നാൾ. വടകര വന്ദനയ്ക്കുവേണ്ടി വിജയൻ സംവിധാനംചെയ്ത നാടകത്തിലെ പ്രധാനവേഷം ചെയ്തിരുന്ന ഒരു നടന് വരാൻ പറ്റാത്തതുകൊണ്ട് ആ വേഷം സ്വയം ചെയ്യാനായി തിരുവനന്തപുരത്തേക്കുള്ള യാത്ര. വീട്ടിൽനിന്ന് ഭക്ഷണംകഴിച്ച് അരങ്ങിലേക്ക് ധൃതിപിടിച്ച യാത്രയ്ക്കിടയിൽ നാടകവണ്ടി നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിലിടിച്ചായിരുന്നു കഴിമ്പ്രം വിജയെൻറ മരണം. വിജയനൊപ്പം എട്ട് പേരും മരിച്ചു.
ചാല: നടുക്കുന്ന ഒാർമ
കണ്ണൂർ: ഇരുപത് പേരുടെ ജീവനെടുത്ത 2012 ആഗസ്റ്റ് 27ലെ ചാല ടാങ്കർ ലോറി അപകടം രാത്രിയാത്രയുടെ നടുക്കുന്ന സ്മരണയാണ്. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ കണ്ണൂർ സലീമും സുന്നി നേതാവ് അബ്ദുൽറഉൗഫ് മുസ്ലിയാരും രാത്രികാലയാത്രക്കിടെയാണ് മരിച്ചത്. 2015ൽ തമിഴ്നാട്ടിൽ വിവാഹത്തിന് പോയവർ തിരിച്ചുവരുേമ്പാൾ മലപ്പുറം െഎക്കരപ്പടിയിൽ പുലർച്ചയുണ്ടായ അപകടത്തിൽ അഞ്ചുപേരാണ് മരിച്ചത്. പാചകവാതക ടാങ്കർ ചാലയിലെ ഡിവൈഡറിൽ പാഞ്ഞുകയറിയത് ഡ്രൈവർ ഉറങ്ങിയപ്പോഴാണ്. റിഫ്ലക്ടറില്ലാത്ത ഡിവൈഡറും അന്തകനായി.
2018 ജൂലൈ 31ന് കണ്ണൂര്‍ താണക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കണ്ണൂര്‍ ജില്ല മുശാവറ അംഗം തിരുവട്ടൂര്‍ സ്വദേശി സി.പി. അബ്ദുൽറഉൗഫ് മുസ്‌ലിയാരുടെ ജീവൻ കവർന്നത് ഡിവൈഡറാണ്. അശാസ്ത്രീയമായ ഡിവൈഡർ നിർമാണം കണ്ണൂർ നഗരത്തിലും പരിസരത്തും അപകടം നിത്യസംഭവമാക്കിയതിെൻറ തുടർച്ചയാണ് ഇദ്ദേഹത്തിെൻറ ദാരുണമരണം.
2009 ഡിസംബർ 31ന് പുലർച്ച പാചകവാതക ടാങ്കറും കാറും കൂട്ടിയിടിച്ച് വാതകം ചോർന്നുണ്ടായ തീപിടിത്തം കരുനാഗപ്പള്ളിക്കാർ ഇന്നും ഞെട്ടലോടെയാണ് ഒാർക്കുന്നത്. 12 പേരെയാണ് അന്ന് മരണം കവർന്നത്. തിരുവനന്തപുരത്തേക്ക് വന്ന സൂപ്പർ എക്സ്പ്രസ് ബസും ചരക്കുലോറിയും ദേശീയപാതയിൽ ഇത്തിക്കരയിൽ കൂട്ടിയിടിച്ച് ഇരു വാഹനങ്ങളിലെയും ഡ്രൈവർമാർ ഉൾപ്പെടെ മൂന്നുപേർ മരിച്ചത് അടുത്തിടെയാണ്.
ഉണർന്നിരിക്കാം എന്നെന്നേക്കുമായി ഉറങ്ങാതിരിക്കാൻ
ശ്രദ്ധിക്കാം ഇവയെല്ലാം...
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. പി.എം. മുഹമ്മദ് നജീബ്
ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ,
കോഴിക്കോട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.