റോയൽ എൻഫീൽഡിൻെറ പുതിയ ഇരട്ട മോഡലുകൾ വരുന്നു; വില പ്രഖ്യാപിച്ചു

റോയൽ എൻഫീൽഡ് ആരാധകർ കാത്തിരുന്ന പുതിയ മോഡലുകളായ ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ ജിടി650 മോഡലുകളുടെ അമേരിക്കൻ വിപണിയിലെ വില പ്രഖ്യാപിച്ചു. ഇന്റർസെപ്റ്ററിന് 5799 ഡോളറാണ് വില (ഏകദേശം 4.21 ലക്ഷം രൂപ). കോണ്ടിനെന്റൽ ജി.ടിക്ക് 5999 ഡോളർ (ഏകദേശം 4.36 ലക്ഷം)വിലവരുന്നു. മോഡലുകളുടെ നിറമാറ്റത്തിനനുസരിച്ച് വില വ്യത്യാസപ്പെട്ടിരിക്കും. ക്രോം എഡിഷന് 6749 ഡോളർ (ഏകദേശം 4.90 ലക്ഷം രൂപ) ആണ് വില വരുന്നത്.

ഈ വർഷം അവസാനത്തോടെ രണ്ട് മോഡലുകളും ഇന്ത്യൻ വിപണിയിലെത്തുമ്പോൾ 3 ലക്ഷം (എക്സ്ഷോറൂം) രൂപയാകും വില. ബി.എം.ഡബ്ല്യു ജി 310, കെ.ടി.എം 390 ഡ്യൂക്ക്, കവാസാകി നിൻ 300 തുടങ്ങിയ ബൈക്കുകളുടെ വിലയോളം ഈ ബുള്ളറ്റ് മോഡലും എത്തും. അമേരിക്കൻ മാർക്കറ്റിൽ വിൽക്കുന്ന മോഡലുകൾക്ക് റോയൽ എൻഫീൽഡ് മൂന്നു വർഷം വാറൻറിയും റോഡ് സൈഡ് അസിസ്റ്റൻറും (RSA) നൽകും.

പുത്തൻ ചേസിസിൽ നിർമ്മിച്ച ഈ ബൈക്കുകൾക്ക് 648 സി.സി ആണുള്ളത്. എയർ കൂൾഡ്, SOHC. ആറ് സ്പീഡ് ഗിയർബോക്സിൽ ഒരു സ്ലിപ്പ് അസിസ്റ്റന്റ് ക്ലച്ച് സൗകര്യവും ലഭിക്കും. 2500 ആർ.പി.എമ്മിൽ 40 Nm ടോർക്ക് ലഭ്യമാണ്. 163 കിലോമീറ്ററാണ് പരമാവധി വേഗത. ഇതുവരെ റോയൽ എൻഫീൽഡ് പുറത്തിറക്കിയ മോഡലുകളിലെ ഏറ്റവും വലിയ വേഗതയാണിത്. 320 എംഎം (ഡിസ്ക് ഫ്രണ്ട്) പിൻചക്രം (240 എംഎം) ആണ് ബ്രേക്കിംഗ് പെർഫോമൻസ്.

Full View
Tags:    
News Summary - Royal Enfield Interceptor 650- hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.