2019ൽ വാഹനപ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന എസ്.യു.വിയാണ് ഹാരിയർ. അടുത്ത വർഷം ജനുവരിയിൽ ഇന്ത്യൻ വിപണിയിൽ ഹാ രിയർ അവതരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാല് വകഭേദങ്ങളിലായിരിക്കും ഹാരിയർ ഇന്ത്യൻ വിപണിയിലെത്തുക . XE, XM, XT, XZ എന്നിവയായിരിക്കും ഹാരിയറിെൻറ നാല് വകഭേദങ്ങൾ.
വാഹനത്തിെൻറ വിലയെ കുറിച്ചുള്ള ഏകദേശ സൂചനകൾ പുറത്ത് വന്നിട്ടുണ്ട്. 14 ലക്ഷമായിരിക്കും ഹാരിയറിെൻറ ബേസ് വേരിയൻറിെൻറ വില ഉയർന്ന മോഡലിന് 20 ലക്ഷവും നൽകണം. ലാൻഡ്റോവർ ഡി8െൻറ ഡിസൈൻ ശൈലിയിൽ ഒമേഗ പ്ലാറ്റ്ഫോമിലാണ് ഹാരിയർ എത്തുന്നത്.
ഫിയറ്റിെൻറ 2.0 ലിറ്റർ ക്രയോടെക് എൻജിനാണ് ഹാരിയറിനെ ചലിപ്പിക്കുക. ആറ് സ്പീഡ് മാനുവൽ ഗിയർ ബോക്സാണ് ട്രാൻസ്മിഷൻ. 140 എച്ച്.പിയാണ് പരമാവധി കരുത്ത്. ലാൻഡ് റോവറിെൻറ ടെറൈൻ റെസ്പോൺസ് സിസ്റ്റം അടിസ്ഥാനമാക്കിയുള്ള ൈഡ്രവിങ് മോഡുകൾ ടാറ്റ ഹാരിയറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. രണ്ട് വീൽ ഡ്രൈവ് ഒാപ്ഷനിൽ മാത്രമേ നിലവിൽ ഹാരിയർ ലഭ്യമാവുകയുള്ളു. ഒാേട്ടാമാറ്റിക് ഗിയർബോക്സും ഇപ്പോൾ ലഭിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.