ന്യൂഡൽഹി: എൻജിനില്ലാത്ത ട്രെയിനിെൻറ പരീക്ഷണം ഇന്ത്യൻ റെയിൽവേ അടുത്ത മാസം തുടങ്ങും. പ്രഖ്യാപിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് 'ട്രെയിൻ 18' പരീക്ഷണം നടത്തുന്നത്. ആർ.ഡി.എസ്.ഒയാണ് ട്രെയിനിെൻറ പരീക്ഷണ ഒാട്ടത്തിന് സാേങ്കതിക സഹായം നൽകുന്നത്.
മെട്രോ ട്രെയിനുകൾക്ക് സമാനമായി ഒാരോ കോച്ചുകൾക്കടിയിലുമുള്ള സെൽഫ് പ്രൊപൽഡ് മോേട്ടാറുകളാണ് 'ട്രെയിൻ 18'നെ ചലിപ്പിക്കുന്നത്. കഴിഞ്ഞ ജൂണിൽ പുതിയ ട്രെയിൻ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും നടന്നിരുന്നില്ല. ചെന്നൈയിലെ ഇൻറഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമിക്കുന്ന ട്രെയിനിെൻറ പരമാവധി വേഗം മണിക്കൂറിൽ 160 കിലോ മീറ്ററാണ്.
ഇപ്പോഴുള്ള ശതാബ്ദി ട്രെയിനുകൾക്ക് പകരമാണ് പുതിയ ട്രെയിനെത്തുക. സ്വയം നിയന്ത്രിക്കുന്ന ഡോറുകൾ, വൈ-ഫൈ, ജി.പി.എസ് അധിഷ്ഠിതമായ ഇൻഫോടെയിൻമെൻറ് സിസ്റ്റം തുടങ്ങി നിരവധി ആധുനിക സൗകര്യങ്ങൾ പുതിയ ട്രെയിനിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.