കുറഞ്ഞ വിലക്ക് ലക്ഷ്വറി എന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ബെന്‍സും ഓഡിയും ബിഎമ്മും പരീക്ഷിച്ച് വിജയിച്ച ഈ തന്ത്രത്തിലേക്ക് ജാഗ്വാറും എത്തുകയാണ്. പണ്ട് ഹോളിവുഡ് സിനിമകളിലും മ്യൂസിക് ആല്‍ബങ്ങളിലും മാത്രം കണ്ട് കൊതിച്ചിരുന്ന ജാഗ്വാറും ലാന്‍ഡ് റോവറും ഇപ്പോള്‍ ഇന്ത്യയിലും സുലഭമാണ്. എന്നാല്‍ ഒരു ജാഗ്വാര്‍ സ്വന്തമാക്കണമെങ്കില്‍ കുറഞ്ഞത് 50ലക്ഷം മുടക്കണമെന്നതായിരുന്നു സ്ഥിതി (ജാഗ്വാര്‍ XF ന്‍െറ വില 50 മുതല്‍ 60 ലക്ഷം വരെയാണ്). ലാന്‍ഡ് റോവറിന് പിന്നേയും വില കുറവാണ്. ഇതിനൊരു പരിഹാരം കാണാനൊരുങ്ങുകയാണ് ടാറ്റയുടെ സ്വന്തം ജാഗ്വാര്‍ ആന്‍ഡ് ലാന്‍ഡ് റോവര്‍ (ജെ.ആര്‍.എല്‍) . കടം കയറി കുത്തുപാളയെടുത്ത് കിടന്ന കമ്പനിയെ ടാറ്റ ഏറ്റെടുക്കുമ്പാള്‍ സായിപ്പന്‍മാര്‍ക്ക് പുഛമായിരുന്നു. കോണകവും കാളവണ്ടിയുമായി നടന്ന കണ്‍ട്രി ഇന്ത്യക്കാരനെ കാണാം എന്ന ലൈന്‍. ഫോര്‍ഡെന്ന അമേരിക്കന്‍ ഭീമന്‍െറ പക്കല്‍ നിന്നാണ് 2008ല്‍ ടാറ്റ ജാഗ്വാര്‍ ലാന്‍ഡ് റോവറിനെ ഏറ്റെടുത്തത്. വര്‍ഷം ഏഴ് പിന്നിടുമ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിറ്റുവരവുമായി കുതിക്കുകയാണ് കമ്പനി.
ജാഗ്വാര്‍ XE സെഡാന്‍ പറഞ്ഞ് പറഞ്ഞ് ആവേശം കൂടിയപ്പോള്‍ പറയാനുള്ളത് വിട്ട് പോയി. കാര്യമിതാണ്. വിലകുറഞ്ഞ ജാഗ്വാര്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പോകുകയാണ്. പേര് XE. മത്സരം ചില്ലറക്കാരോടല്ല. ഓഡി A4, ബെന്‍സ് Cക്ളാസ്, ബി.എം.ഡബ്ളു 3സീരീസ്, വോള്‍വോ S60 തുടങ്ങിയ ഘടാഘടിയന്‍മാരാണ് എതിരാളികള്‍. വില കുറഞ്ഞൊരു കളിക്ക് എന്തായാലും ജാഗ്വാര്‍ ഇല്ളെന്നാണ് സൂചനകള്‍ (വില ഇല്ളെങ്കില്‍ പിന്നെന്ത് ജാഗ്വാര്‍). ഈ വിഭാഗത്തിലെ ഏറ്റവും വിലകൂടിയ കാറായിരിക്കും XE. എന്നാണിവനെ അവതരിപ്പിക്കുക. ഉടന്‍ ഇല്ളെന്നാണ് സൂചന. 2016 ഫെബ്രുവരിയിലെ ഇന്ത്യന്‍ ഓട്ടോ എക്സ്പോയിലായിരിക്കും കുട്ടി ജാഗിന്‍െറ അരങ്ങേറ്റം. അതായത് പണം സ്വരുക്കൂട്ടാന്‍ ധാരാളം സമയമുണ്ട്. ഇനിപ്പറയാന്‍ പോകുന്നതൊക്കെ കേട്ടുകേഴ്വികള്‍ മാത്രം (ഉദാര മനസ്കരായ ജാഗ്വാര്‍ അന്തര്‍ വിദ്വാന്‍മാര്‍ക്ക് സ്തുതി). 161 ബി.എച്ച്.പി 2.0 ലിറ്റര്‍ എഞ്ചിന്‍, എട്ട് സ്പീഡ് ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്സുകള്‍ എന്നിവ പ്രതീക്ഷിക്കാം. പുത്തന്‍ പ്ളാറ്റ്ഫോം, ആഢംബര സമൃദ്ധി എന്നിവ പ്രതീക്ഷിക്കാം. വാഹനം ഇറക്കുമതി ചെയ്യുമോ പൂനെയിലെ പ്ളാന്‍െറില്‍ അസംബ്ളി ചെയ്യുമോ എന്ന് ഉറപ്പില്ല. വില 30-40 ലക്ഷം.
ബാക്കിവച്ചത്: ടാറ്റ ഏറ്റെടുത്തതിന് ശേഷം തുടര്‍ച്ചയായി അഞ്ച് വര്‍ഷമാണ് ജെ.ആര്‍.എല്‍ ലാഭത്തിലായത് (2010-2014). കഴിഞ്ഞ വര്‍ഷത്തെ ലാഭം 2.5ബില്യണ്‍ പൗണ്ട്. ഇംഗ്ളംണ്ടിലെ സോലിഹള്‍ പ്ളാന്‍െറില്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ മാത്രം ചെലവഴിക്കാന്‍ പോകുന്നത് 1.5 ബില്യണ്‍ പൗണ്ട്. പുതുതായി തുടങ്ങുന്ന എസ്.യു.വി പ്ളാന്‍െറില്‍ 1500 തൊഴിലാളികളെ നിയമിക്കാന്‍ തീരുമാനം (നിലവില്‍ കമ്പനിയില്‍ മൊത്തം 30,500 പേര്‍ ജോലിചെയ്യുന്നതിന് പുറമേയാണിത്). വെസ്റ്റ് മിഡ് ലാന്‍ഡില്‍
തുറക്കുന്ന എഞ്ചിന്‍ പ്ളാന്‍െറില്‍ 5,500 ജോലികള്‍ പുതുതായി സൃഷ്ടിക്കാനും നീക്കമുണ്ട്. ചൈനയില്‍ 1,30,000 വാഹനം വാര്‍ഷിക നിര്‍മ്മാണ ശേഷിയുള്ള പളാന്‍െറ് തുറക്കും. അമേരിക്കയിലും ബ്രസീലിലും ഫാക്ടറി നിര്‍മിക്കാന്‍ തയ്യാറെടുക്കുന്നു. കേട്ടിട്ട് കുളിര് കോരുന്നു അല്ളേ. ഇതാണ് ടാറ്റ പഴയ ടാറ്റ അല്ളെന്ന്
പറയുന്നത്. സായിപ്പ് ഇനിയെങ്കിലും ഇതംഗീകരിച്ചാല്‍ നല്ലത്. ഇല്ളെങ്കില്‍ എല്ലാത്തിനേയും പിരിച്ച് വിട്ട് ഇന്ത്യന്‍സിനെ നിയമിക്കണം. ഷബീര്‍ പാലോട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.