ഇന്ത്യയില്‍ സ്വാതന്ത്ര്യവും നല്ല റോഡും വരുന്നതിനുമുമ്പ് വണ്ടിയുണ്ടാക്കിത്തുടങ്ങിയവരാണ് മഹീന്ദ്ര. ജീപ്പിന്‍െറയും ട്രാക്ടറിന്‍െറയും രൂപത്തില്‍ ജവാനും കിസാനുമാണ് ഇന്ത്യയില്‍ മഹീന്ദ്രയുടെ ഗുണം ഏറെ അനുഭവിച്ചിട്ടുള്ളത്. യുദ്ധം ചെയ്യാനും യാത്രചെയ്യാനും ചരക്ക് കൊണ്ടുപോകാനും വയലില്‍ വെള്ളമടിക്കാനും ഒരുപോലെ കൊള്ളാവുന്ന ജീപ്പ് മഹീന്ദ്ര ഇറക്കിയില്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ ഭാവിതന്നെ മാറിപ്പോയേനെ. പണ്ടുമുതല്‍ രാജ്യത്തിന്‍െറ അതിര്‍ത്തിയില്‍നിന്നും പാടത്തിന്‍െറ വരമ്പില്‍നിന്നും കിട്ടിയ വിജ്ഞാനം ഫലപ്രദമായി വിനിയോഗിച്ച് അവരിപ്പോഴും ഒരു വണ്ടിയുണ്ടാക്കുന്നുണ്ട്. ട്രാക്ടറിന്‍െറ മനസ്സും കാറിന്‍െറ ലാവണ്യവുമുള്ള ഥാര്‍ ആണ് ഈ കഥാപാത്രം. എന്താണ് ഥാറിന്‍െറ ഏറ്റവും വലിയ പ്രത്യേകത എന്നുചോദിച്ചാല്‍ മഹീന്ദ്രയുണ്ടാക്കുന്ന വണ്ടികളില്‍ ‘ഒ’ എന്ന ഇംഗ്ളീഷ് അക്ഷരത്തില്‍ അവസാനിക്കാത്ത പേരുള്ള വണ്ടി എന്നാണ് ആദ്യത്തെ ഉത്തരം. ബൊലേറോ ഇന്‍വേഡര്‍ ഉല്‍പാദനം നിര്‍ത്തിയ ശേഷം പഴയ എം.എം 540ന്‍െറ രൂപത്തില്‍ പുനരവതരിപ്പിച്ച അവതാരം.
പണ്ടുമുതല്‍ നാം കണ്ടു പരിചയിച്ച മഹീന്ദ്ര ജീപ്പിന്‍െറ പുതിയരൂപം തന്നെയാണിത്. ഡി.ഐ എന്‍ജിനും സി.ആര്‍.ഡി.ഐ എന്‍ജിനുമുള്ള രണ്ടു മോഡലുകള്‍ കുറച്ചുനാളായി നമ്മുടെ നാട്ടിലുണ്ട്. പക്ഷേ, മഹീന്ദ്രയുടെ പാരമ്പര്യത്തിന് ചേരുന്ന സ്വഭാവമായിരുന്നില്ല ഇവക്ക്. സംഗതി കുളമാകുമെന്ന സൂചന കിട്ടിയതോടെയാണ് ഥാറിനെ പുതുക്കിയിറക്കാന്‍ തീരുമാനിച്ചത്. സംഗതി കൊള്ളാമെന്ന് പ്രസ്താവനയിറക്കുക മാത്രമല്ല മഹീന്ദ്ര ചെയ്തത്. ഇഗത്പുരി മഹീന്ദ്ര ഓഫ് റോഡ് അഡ്വഞ്ചര്‍ അക്കാദമിയിലെ കുന്നും കുഴിയും കല്ലും വെള്ളക്കെട്ടും നിറഞ്ഞ വഴിയിലൂടെ പുതിയ ഥാറിന്‍െറ കഴിവ് ഓടിച്ച് തെളിയിക്കുകയും ചെയ്തു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് വിഭാഗം പ്രസിഡന്‍റും ചീഫ് എക്സിക്യൂട്ടിവുമായ പ്രവീണ്‍ ഷായുടെ ഭാഷയില്‍ പറഞ്ഞാല്‍ സാഹസികതയും വിനോദവും കൈമുതലായുള്ള സഞ്ചാരികളുടെ സുഖയാത്രക്ക് ഇണങ്ങുംവിധം ഥാര്‍ സി.ആര്‍.ഡി.ഇയെ പുതുക്കി അവതരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.
2500 സി.സിയുടെ സി.ആര്‍.ഡി.ഇ എന്‍ജിനാണ്. 200 എം.എം വരുന്ന ഉയര്‍ന്ന ഗ്രൗണ്ട് ക്ളിയറന്‍സുണ്ട്. 44 ഡിഗ്രി അപ്രോച്ച് ആംഗിളും 27 ഡിഗ്രി ഡിപ്പാര്‍ചര്‍ ആംഗിളുമാണ് ഥാര്‍ സി.ആര്‍.ഡി.ഇക്കുള്ളത്. 8.34 ലക്ഷമാണ് കൊച്ചിയിലെ കുറഞ്ഞ എക്സ് ഷോറൂം വില. ഫയറി ബ്ളാക്ക്, റെഡ് റേജ്, മിസ്റ്റ് സില്‍വര്‍, റോക്കി ബീജ്, ഡയമണ്ട് വൈറ്റ് എന്നിങ്ങനെ അഞ്ചുനിറങ്ങളില്‍ ലഭ്യമാണ്. അത്യാവശ്യം ഓഫ് റോഡ് യാത്രക്ക് ഇതൊക്കെ ധാരാളം മതിയാവും. പജേറോയും ലാന്‍ഡ് ക്രൂയിസറുമൊക്കെ മത്സരിക്കാന്‍ വന്നാല്‍ ബഹുമാനത്തോടെ വഴിമാറിക്കൊടുക്കണമെന്നുമാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.