ഗിയറില്ലാ സ്കൂട്ടറുകള്‍ ഇന്ത്യന്‍ വാഹന വിപണിയിലെ പ്രധാന ഉല്‍പ്പന്നങ്ങളാണ്. പണ്ട് സ്ത്രീകളായിരുന്നു ഇതിന്‍െറ ഉപഭോക്താക്കളിലധികവും. ഗിയര്‍ മാറ്റുകയെന്നത് ആണുങ്ങള്‍ക്ക് മാത്രം കഴിയുന്നതെന്നായിരുന്നു സങ്കല്‍പ്പം. ഇപ്പോഴതൊക്കെ മാറി. ഗിയറിന്‍െറ പങ്കപ്പാടുകളില്‍ നിന്ന് രക്ഷപ്പെടാനാഗ്രഹിക്കുന്ന എല്ലാവരും ഇത്തരം വാഹനങ്ങള്‍ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നു; ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ. ഈ വിഭാഗത്തിലെ നേതാവ് ഹോണ്ട ആക്ടീവയാണ്. ഇത്രത്തോളം ജനപ്രീതി നേടിയ മറ്റൊരു സ്കൂട്ടറുമില്ല. സുസുക്കിയുടെ ഇരുചക്രവാഹനങ്ങളില്‍ ആദ്യമായി വ്യക്തിത്വം നേടിയെടുത്തതും ഒരു ഗിയറില്ലാ സ്കൂട്ടറാണ്. പേര് അക്സെസ്. ഹോണ്ടയോളമില്ളെങ്കിലും ഉടമകളെകൊണ്ട് നല്ലത് പറയിച്ച വാഹനമാണിത്. ഇപ്പോഴിതാ ഏറ്റവും പുതിയ അക്സസ് 125നെ വിപണിയിലത്തെിച്ചിരിക്കുന്നു സുസുക്കി. വലുപ്പവും രൂപഭംഗിയും ഒത്തിണങ്ങിയ വാഹനമായിരുന്നു പഴയ അക്സസ്. 4000 രൂപ മാത്രം അധികം നല്‍കുമ്പോള്‍ പുതുതായി ലഭിക്കുന്നത് എല്ലാത്തരത്തിലും ആധുനികനായ അക്സസിനെയാണ്.
രൂപഭംഗിയില്‍ എതിരാളികളോടൊപ്പമാണ് പുത്തന്‍ അക്സസ്. യമഹ ഫാസിനോയുടെ ജാപ്പനീസ് ആഢ്യത്വമോ വെസ്പയുടെ കാല്‍പ്പനികമായ ഇറ്റാലിയന്‍ സൗന്ദര്യമൊ പറയാനാകില്ളെങ്കിലും ഗമയിലുള്ള ആ നില്‍പ്പ് ആരേയും ആകര്‍ഷിക്കും. ഹെഡ്ലൈറ്റിന് ചുറ്റുമുള്ള ക്രോം ഫിനിഷ് ആകര്‍ഷകം. അല്‍പ്പം മസില്‍ പെരുപ്പിച്ചുള്ള വാഹന ശരീരമാണ് സ്കൂട്ടറിന്. പുത്തന്‍ അലോയ് വീലുകള്‍ ഭംഗിയുള്ളത്. എല്ലാം ചേര്‍ന്ന് ഉറപ്പുള്ളതും സുരക്ഷിതവുമായ യാത്ര പ്രദാനം ചെയ്യും. എളുപ്പം വായിക്കാവുന്ന സ്പീഡോ മീറ്ററും എല്‍.സി.ഡി ഡിസ്പ്ളേയുമടങ്ങിയതാണ് ഇന്‍സ്ട്രുമെന്‍റ് ക്ളസ്ചര്‍. എല്‍.സി.ഡിയില്‍ ഇന്ധനത്തിന്‍െറ അളവും കിലോമീറ്റവും അറിയാം. പഴയതിനേക്കാള്‍ 10kg ഭാരം കുറഞ്ഞതും 15എം.എം വീല്‍ബേസ് കൂടിയതുമാണ് പുതിയ അക്സസ്.
മൊത്തം നീളം 90എം.എം കൂടിയിട്ടുമുണ്ട്. 124സി.സിയുള്ള എഞ്ചിന്‍ പഴയത് തന്നെ. എന്നാല്‍ ചില പ്രകടമായ മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്. എഞ്ചിന്‍ ഭാരം 6kg കുറച്ചു. ഇന്ധന വിനിയോഗം കാര്യക്ഷമമാക്കാന്‍ ചില മാറ്റങ്ങളും സുസുക്കി എഞ്ചിനീയര്‍മാര്‍ വരുത്തിയിട്ടുണ്ട്. ഫലം 64 കിലോമീറ്റര്‍ എന്ന മികച്ച ഇന്ധനക്ഷമതയാണ്. നല്ല വലുപ്പമുള്ള സീറ്റുകള്‍ യാത്രകള്‍ കൂടുതല്‍ സുഖപ്രദമാക്കും. നഗര നിരത്തുകളാണ് ഇത്തരം സ്കൂട്ടറുകളുടെ കളിസ്ഥലം. പുത്തന്‍ ആക്സസ് നല്‍കുന്ന നേര്‍രേഖയിലെ കരുത്ത് നഗരത്തിന് പറ്റിയത്. മികച്ച സസ്പെന്‍ഷനും 12 ഇഞ്ചിന്‍െറ മുന്‍ വീലുകളും യാത്രാ സുഖത്തില്‍ പ്രധാന പങ്കുവഹിക്കുന്നു. ഹൈവേകളിലും കരുത്ത് തെളിയിക്കാന്‍ അക്സസ് തയ്യാറാണ്. 96കിലോമീറ്റര്‍ എന്ന പരമാവധി വേഗം വളരെവേഗം കൈവരിക്കാനാകും. ഉയര്‍ന്ന സ്പീഡിലും വിറയലൊ ശബ്ദമോ ഇല്ല. പഴയതിനേക്കാള്‍ എഞ്ചിന്‍ റിഫൈന്‍മെന്‍റിലും മൊത്തം ക്ഷമതയിലും വാഹനം ഏറെ മുന്നോട്ടുപോയിട്ടുണ്ടെന്ന് ചുരുക്കം.
മുന്നിലെ ഡിസ്ക് ബ്രേക്ക് ഓപ്ഷണലാണ്. ഉയര്‍ന്ന വേരിയന്‍െറുകളില്‍ ഇവ ലഭ്യമാകും. ഉയര്‍ന്ന വേഗത്തില്‍ ബ്രേക്കിങ്ങ് കാര്യക്ഷമമാകാന്‍ ഡിസ്ക് ബ്രേക്ക് സഹായിക്കും. ഉടമകള്‍ക്ക് വാഹനങ്ങള്‍ എത്രമാത്രം സൗകര്യപ്രദമാകുന്നു എന്നതും വില്‍പ്പനയെ ബാധിക്കുന്ന ഘടകമാണ്. അക്സസ് അതിലും ഒരുപടി മുന്നിലാണെന്ന് പറയേണ്ടിവരും. ബാഗുകള്‍ തൂക്കിയിടാന്‍ രണ്ട് ഹുക്കുകള്‍, മുന്നില്‍ ബോട്ടില്‍ ഹോള്‍ഡര്‍ എന്നിവ നല്‍കിയിട്ടുണ്ട്. സീറ്റിനടിയിലെ സാധനങ്ങള്‍ സൂക്ഷിക്കാനുള്ള ഇടം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മുന്നിലെ സ്റ്റോറേജ് ബോക്സ് ഓപ്ഷണലാണ്. ചാര്‍ജിങ്ങ് പോയിന്‍െറ്്, പുഷ്ലോക്ക് സംവിധാനം എന്നിവയുമുണ്ട്. അലോയ് വീലുകളും ഡിസ്ക്ബ്രേക്കുമുള്ള ഉയര്‍ന്ന വേരിയന്‍െറിന്‍െറ വില 61,857 രൂപ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.