ജീപ്പ് ഇന്ത്യയിലേക്ക്

ക്രിസ്ലറിന്‍െറ ഐതിഹാസിക മാനങ്ങളുള്ള വാഹനമായ ജീപ്പ് ഇന്ത്യന്‍ നിരത്തുകളെ ത്രസിപ്പിക്കാനത്തെുന്നു. 2016 ജനുവരിയില്‍ ഒൗദ്യോഗികമായി കമ്പനി ഇവിടെയത്തെും. 2013ല്‍ മൂന്ന് മോഡലുമായി ഇന്ത്യയിലത്തൊന്‍ പദ്ധതിയിട്ടിരുന്നെങ്കിലും നടന്നിരുന്നില്ല. വരുന്ന ഓട്ടോ ഡല്‍ഹി എക്സ്പോയില്‍ തങ്ങളുടെ വാഹന നിരയെ കമ്പനി അവതരിപ്പിക്കും. ലഭിക്കുന്ന വിവരമനുസരിച്ച് ഗ്രാന്‍റ് ചെറോക്കി, റാംഗ്ളര്‍ എന്നീ മോഡലുകളും ഹൈ പെര്‍ഫോമന്‍സ് വിഭാഗമായ എസ്.ആര്‍.ടി ബാഡ്ജിങ്ങ് ഉള്ള ഗ്രാന്‍റ് ചെറോക്കി എന്നിവയും ഇന്ത്യയിലത്തെും.

ഗ്രാന്‍ഡ് ചെറോക്കി
ഈ വിഭാഗത്തിലെ ഉയര്‍ന്ന വേരിയന്‍റായ സമ്മിറ്റ് ആയിരിക്കും ഇന്ത്യയിലത്തെുക. സൗകര്യങ്ങളുടെ നീണ്ട നിര വാഹനത്തിലുണ്ട്. പനോരമിക് സണ്‍റൂഫ്, ചൂടാക്കാന്‍ കഴിയുന്ന സീറ്റും സ്റ്റിയറിങ്ങ് വീലും, നാവിഗേഷന്‍ സിസ്റ്റം, ബ്ളൂടൂത്ത്, എസ്.ഡി കാര്‍ഡ്, യു.എസ്.ബി കണക്ടിവിറ്റി, പാര്‍ക്കിങ്ങ് സെന്‍സറുകള്‍, കീലെസ്സ് എന്‍ട്രി, റിവേഴ്സ് കാമറ, ഇലക്ട്രിക് ടെയില്‍ ഗേറ്റ് തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 20ഇഞ്ച് അലോയ് വീലുകള്‍, ബൈ സെനന്‍ അഡാപ്ടീവ് ഹെഡ്ലൈറ്റുകള്‍ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. 3.0ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 237ബി.എച്ച്.പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. എട്ട് സ്പീഡ് ആട്ടോമാറ്റിക് ഗിയര്‍ ബോക്സാണ്. വില 50ലക്ഷത്തിന് അടുത്താകും

റാംഗ്ളര്‍
ജീപ്പിന്‍െറ വിഗ്രഹവല്‍ക്കരിക്കപ്പെട്ട മോഡലാണ് റാംഗ്ളര്‍. ഇന്ത്യയിലത്തെുക വീല്‍ ബേസ് കൂടിയ നാല് ഡോര്‍ വെര്‍ഷനാകും. റോഡില്ലാത്ത വഴികളില്‍ റോഡ് വെട്ടിയും പോകുന്നവനാണ് റാംഗ്ളര്‍. 2.8ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 197 ബി.എച്ച്.പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ്. തികഞ്ഞൊരു ഓഫ്റോഡറിനുവേണ്ട എല്ലാ ഗുണങ്ങളും ഉണ്ടാകും. 40 ലക്ഷത്തിനടുത്താകും വില.  

ഗ്രാന്‍ഡ് ചെറോക്കി എസ്.ആര്‍.ടി
കരുത്തരില്‍ കരുത്തനും ആഢ്യരില്‍ ആഢ്യനുമാണ് ഗ്രാന്‍ഡ് ചെറോക്കി എസ്.ആര്‍.ടി. 6.4 ലിറ്റര്‍ V8 എഞ്ചിന്‍ 475 ലിറ്റര്‍ കരുത്ത് ഉല്‍പ്പാദിപ്പിക്കും. 64.2കെ.ജി.എം എന്ന ഭീമന്‍ ടോര്‍ക്കാണ് വാഹനത്തിന്. പൂജ്യത്തില്‍ നിന്ന് 100കിലോമീറ്ററിലത്തൊന്‍ കേവലം അഞ്ച് സെക്കന്‍ഡ് മതി. 20ഇഞ്ച് കറുപ്പ് പൂശിയ വേപ്പര്‍ ക്രോം എസ്.ആര്‍.ടി അലോയ് വീലുകളില്‍ പിറെല്ലി ടയറുകളാണ് നിറഞ്ഞ് കിടക്കുന്നത്. മികച്ച ഇന്ധന ക്ഷമതക്ക് ഇക്കോ മോഡുമുണ്ട്. മോഡ് ആക്ടീവ് ആകുന്നതോടെ നാല് സിലിണ്ടറുകള്‍ പ്രവര്‍ത്തന രഹിതമാകും. ബ്രേക്കുകള്‍ ഏറെ ആധുനികമാണ്.  സെന്‍റര്‍ കണ്‍സോളും ഇന്‍സ്ട്രുമെന്‍റ് ക്ളസ്ച്ചറും ഉള്‍പ്പടെ ടച്ച് സ്ക്രീനുകളാണ്. ഡ്രൈവര്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ ടി.എഫ്.ടി ഡിസ്പ്ളേ ഉണ്ട്. നാവിഗേഷന്‍ ഉള്‍പ്പടെ ക്രമീകരിച്ചിരിക്കുന്ന മറ്റൊരു 8.4ഇഞ്ച് നാവിഗേഷന്‍ ഡിസ്പ്ളേയുമുണ്ട്. 19 സ്പീക്കര്‍ ഹാര്‍മന്‍ കാര്‍ഡന്‍ മ്യൂസിക് സിസ്റ്റം അതിഗംഭീരം. വില 1.4 കോടി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.