ഡ്യൂക്കാട്ടിയുടെ സൂപ്പര്‍ കുഞ്ഞന്‍

ബൈക്ക് പ്രേമികളുടെ സ്വപ്ന വാഹനമാണ് ഡ്യൂക്കാട്ടി എന്ന ഇറ്റാലിയന്‍ ബ്രാന്‍ഡ്. 1926ല്‍ അന്‍േറാണിയൊ കവലേരി ഡ്യൂക്കാട്ടിയും മൂന്ന് മക്കളും ചേര്‍ന്നാണ് കമ്പനിക്ക് രൂപം നല്‍കുന്നത്. തുടക്കത്തില്‍ ഇതൊരു ബൈക്ക് കമ്പനി ആയിരുന്നില്ല. വാക്വം ട്യൂബുകളും കണ്ടന്‍സറുകളും ഉണ്ടാക്കലായിരുന്നു ഇവരുടെ പണി. ആദ്യം സൈക്ക്ളുകളില്‍ ഇലക്ട്രിക് മോട്ടോര്‍ വച്ച് പുറത്തിറക്കി കമ്പനി തങ്ങളുടെ ജൈത്രയാത്ര ആരംഭിച്ചു. 1950കള്‍ മുതലാണ് ഡ്യൂക്കാട്ടി മോട്ടോര്‍ സൈക്ക്ളുകള്‍ നിര്‍മ്മിച്ച് തുടങ്ങിയത്. ആദ്യമായി ഇറക്കിയത് ഒരു 48സി.സി ബൈക്കായിരുന്നു. ആദ്യം ഓഡിയും പിന്നെ ലാംബോര്‍ഗിനിയും സ്വന്തമാക്കിയ ഡ്യൂക്കാട്ടി ഇപ്പോള്‍ഫോക്സ്വാഗണ്‍ ഗ്രൂപ്പിന്‍െറ ഉടമസ്ഥതയിലാണ്. കൃത്യമായി പറഞ്ഞാല്‍ ഓഡിയും ലാംബോര്‍ഗിനിയുമെല്ലാം ഇപ്പോള്‍ ഫോക്സ്വാഗന്‍േറത് തന്നെയാണ്. ആ ഒഴുക്കില്‍ ഡ്യൂക്കാട്ടിയും അവിടെ എത്തിയെന്ന് മാത്രം.

നിലവില്‍ സാധാരണ ബൈക്കുകളും സൂപ്പര്‍ബൈക്കുകളും കമ്പനി നിര്‍മ്മിക്കുന്നുണ്ട്. സൂപ്പര്‍ ബൈക്കുകളെന്നാല്‍ 1000ന് മുകളില്‍ സി.സിയുള്ള 100ബി.എച്ച്.പിക്ക് മുകളില്‍ കരുത്തുള്ളവയെന്ന് സാമാന്യമായി പറയാം. ഡ്യുക്കാട്ടിയുടെ മിക്ക ബൈക്കുകളും ഇത്തരത്തിലുള്ളതാണ്. ഇതില്‍ കുഞ്ഞന്‍ സൂപ്പര്‍ ബൈക്കെന്ന് വിളിക്കാവുന്ന മോഡലാണ് പനിഗേല്‍. ഇതില്‍ തന്നെ നിരവധി വേരിയന്‍റുകള്‍ കമ്പനി നിര്‍മ്മിക്കുന്നുണ്ട്. പനിഗേല്‍ 959, 1299, പനിഗേല്‍ ആര്‍ എന്നിവ ഈ വിഭാഗത്തില്‍പെടുന്നു. 


പനിഗേല്‍ 959
പനിഗേല്‍ സീരീസിലെ ഏറ്റവും താഴെയുള്ള മോഡലാണ് 959. ഒരു കുഞ്ഞന്‍ സൂപ്പര്‍ ബൈക്കാണിതെന്ന് പറയാം. 955 സി.സി എഞ്ചിനാണ് വാഹനത്തിന്. 154ബി.എച്ച്.പി കരുത്തുല്‍പ്പാദിപ്പിക്കും. ഇവനൊരു മുന്‍ഗാമിയുണ്ട്. 899സി.സിയുള്ള പനിഗേല്‍. പഴയ ബൈക്കുമായി തട്ടിച്ച് നോക്കുമ്പോള്‍ എല്ലാത്തിലും കാര്യമായ മാറ്റമുണ്ട്. ഷാസി ഉള്‍പ്പടെ മാറിയിട്ടുണ്ട്. നമ്മുടെ യുവാക്കള്‍ അവരുടെ മുറികളില്‍ അലങ്കാരത്തിന് ഒട്ടിച്ച് വക്കുന്ന ബൈക്കിന്‍െറ ചിത്രമുണ്ട്. ഡ്യൂക്കാട്ടി എന്നെഴുതിയ ബൈക്ക്. അത് യഥാര്‍ഥത്തില്‍ പനിഗേലാണ്. ചുവപ്പ് നിറത്തില്‍ പ്രത്യേക സ്റ്റാന്‍റില്‍ ഗമയിലിരിക്കുന്ന പനിഗേലിനെ ആരായാലും ഒന്ന് നോക്കിപ്പോകും. യൂറോ 4 എമിഷന്‍ നിയന്ത്രണങ്ങള്‍ പാലിക്കാനായി എഞ്ചിനെ ഡ്യൂക്കാട്ടി എഞ്ചിനീയര്‍മാര്‍ നന്നായി പരിഷ്കരിച്ചിട്ടുണ്ട്. പഴയ വാഹനത്തിന് 148ബി.എച്ച്.പി ആയിരുന്നു കരുത്ത്. ഇപ്പോഴതും വര്‍ദ്ധിച്ചിട്ടുണ്ട്. ഗിയര്‍ബോക്സ് പഴയതാണെങ്കിലും അഴിച്ചുപണിത് കാരണം കൂടുതല്‍ മെച്ചപ്പെട്ട ഗിയര്‍ഷിഫ്റ്റ് ലഭിക്കും. ആറ് സ്പീഡ് ഗിയര്‍ബോക്സാണ് നല്‍കിയിരിക്കുന്നത്.

പഴയ ടി.എഫ്.ടിക്ക് പകരം പുത്തന്‍ എല്‍.സി.ടി സ്ക്രീനാണ് ഇന്‍സ്ട്രുമെന്‍റ് ക്ളസ്ചറില്‍ നല്‍കിയിരിക്കുന്നത്. സ്പീഡോ മീറ്ററും ടാക്കോ മീറ്ററുമെല്ലാം ഡിജിറ്റലാണ്. ട്രാക്ഷന്‍ കണ്‍ട്രോള്‍, എ.ബി.എസ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും പനിഗേലിനുണ്ട്. സ്പോര്‍ട്സ് മോഡ്്, റേസ് മോഡ്, റെയിന്‍ മോഡ് എന്നിങ്ങനെ നമ്മുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ബൈക്കിനെ ക്രമീകരിക്കാനാകും. നല്ളൊരു റേസിങ്ങ് ട്രാക്കിലത്തെിയാല്‍ പനിഗേല്‍ അനായാസം വേഗതയുടെ മലകള്‍ താണ്ടും. 260 കിലോമീറ്ററും കടന്നിവന്‍ അനായാസം കുതികുതിക്കും. ഇന്ധന ടാങ്ക് കപ്പാസിറ്റി 17ലിറ്റര്‍.  200 കിലോഗ്രാം ഭാരമുള്ള ബൈക്കിന്‍െറ മുംബൈ എക്സ് ഷോറും വില 14.04,000 രൂപയാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.