കണ്ടാൽ ഒരു ലുക്കില്ലെന്നേ ഉള്ളൂ, ആള് ഭയങ്കര സംഭവമാണെന്ന് മീശ മാധവൻ സിനിമയിൽ അഡ്വ: മുകുന്ദനുണ്ണി പറയുന്നത് കേട്ടിട്ടില്ലെ. കാര്യങ്ങളിപ്പോൾ അങ്ങിനെയൊക്കെയാണ്. കഴിഞ്ഞ ദിവസംനടന്ന ഒരു അപകടം കണ്ട നാട്ടുകാരൊക്കെ മൂക്കത്ത് വിരൽവച്ചിരിക്കുകയാണ്.
നാല് കാറുകളാണ് അപകടത്തിൽപെട്ടത്. ഏറ്റവും മുന്നിൽ ഹ്യൂണ്ടായ് സാൻേഡ്രാ, തൊട്ടുപിന്നിലൊരു ഹോണ്ടസിറ്റി, അതുകഴിഞ്ഞ്് ടാറ്റ നാനോ, ഏറ്റവും പിന്നിൽ മറ്റൊരു സിറ്റി. ഇവർ നാലുപേരുംകൂടി അടിവച്ചടിവച്ച് വരുേമ്പാഴാണ് മുന്നിലൊരു ഹമ്പ് കണ്ടത്. ഹമ്പ് കണ്ടു എന്ന് പറയുേമ്പാൾ എല്ലാവരും കണ്ടു എന്ന് അതിനർഥമില്ല. മുന്നിൽ പോയതിനാൽ സാൻേട്രായാണ് ആദ്യം ഹമ്പ് കണ്ടത്.
ആത്മാർഥത കൂടുതലായതിനാൽ സാൻട്രോക്കാരൻ ബ്രേക്ക് ആഞ്ഞ് ചവിട്ടി. പിന്നിൽ വന്ന ഹോണ്ടസിറ്റിയും പറ്റുന്നതുപോലെ ചവിട്ടി. നാനോയും കുറ്റം പറയാൻ പറ്റാത്തവിധം വേഗത കുറച്ചു. പക്ഷെ ഏറ്റവും പിന്നിൽ വന്ന സിറ്റിക്ക് മുന്നിൽ നടക്കുന്നതിനെപറ്റി ഒരെത്തുംപിടിയും കിട്ടിയില്ല. അവർ നേരേ വന്ന് നാനോയുടെ പിറകിൽ ഒറ്റയിടി.
തെന്നിനീങ്ങിയ നാനോ മുന്നിലെ സിറ്റിയിലും ഇടിച്ചു. സംഗതി ഇതൊക്കെ സാധാരണമാണ്, റോഡിൽ ദിവസവും നടക്കുന്നതല്ലെ എന്ന് കരുതാൻ വരട്ടെ. അപകടശേഷം വാഹനത്തിൽ നിന്ന് ഇറങ്ങിയവരും റോഡിൽ തടിച്ചുകൂടിയവരും ഞെട്ടിയത് ഇടിച്ച വാഹനങ്ങൾ കണ്ടാണ്. നാനോയുടെ പിന്നിലിടിച്ച സിറ്റിയുടെ മുൻഭാഗം ഏതാണ്ട് പപ്പടം പോലായി. നാനോ നിരങ്ങിവന്ന് പിന്നിലിടിച്ച സിറ്റിക്കുമുണ്ട് കേടുപാടുകൾ.
എന്നാൽ രണ്ട് സിറ്റികൾക്കിടയിൽപെട്ട നാനോയാകട്ടെ കട്ടയ്ക്ക് നിൽക്കുന്നു. വീഡിയൊ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ നാനോക്ക് ആരാധകർ ഏറിയിരിക്കുകയാണ്. നിർമാണം നിർത്തിയ നാനോയെ തിരികെകൊണ്ടുവരണമെന്നും ടാറ്റയോട് ഒരുവിഭാഗം ആവശ്യെപ്പടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.