മുംബൈ: മൂന്ന് വർഷം സൈനിക സേവനം അനുഷ്ഠിക്കുന്ന യുവാക്കൾക്ക് മഹീന്ദ്രയിൽ ജോലി നൽകുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. യുവാക്കള്‍ക്ക് ഇന്ത്യന്‍ സൈന്യത്തില്‍ മൂന്നു വര്‍ഷത്തെ സേവനത്തിന് അവസരമൊരുക്കുന്ന ടൂര്‍ ഓഫ് ഡ്യൂട്ടി സംവിധാനത്തെ സ്വാഗതം ചെയ്തു കൊണ്ടാണ് ആനന്ദ് മഹീന്ദ്ര ഒാഫർ മുന്നോട്ടുവെച്ചത്. ഇതുമായി ബന്ധപ്പെട്ട് ആനന്ദ് മഹീന്ദ്ര സൈന്യത്തിന് ഇ-മെയിൽ സന്ദേശം അയച്ചിരുന്നു. സാധാരണ ജനങ്ങളെ താല്‍കാലികമായി സൈന്യത്തിെൻറ ഭാഗമാക്കുന്നത് സംബന്ധിച്ച തീരുമാനം സ്വാഗതാര്‍ഹമാണെന്നും സൈന്യത്തിന് എഴുതിയ സന്ദേശത്തിൽ ആനന്ദ് മഹീന്ദ്ര പറഞ്ഞു.
ടൂര്‍ ഓഫ് ഡ്യൂട്ടിയുടെ ഭാഗമായി യുവാക്കള്‍ സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുകയാണെങ്കിൽ അവർക്ക് അതിന് ശേഷം മഹീന്ദ്രയുടെ സ്ഥാപനങ്ങളില്‍ ജോലി നല്‍കും. സൈനിക പരിശീലനം ലഭിച്ച് പിന്നീട് ജോലിയില്‍ പ്രവേശിക്കുമ്പോള്‍ യുവാക്കള്‍ക്ക് അധിക നേട്ടമാകുമെന്ന് ഞാന്‍ കരുതുന്നു. സൈനിക സേവനത്തിന് ശേഷം ഏത് മേഖലയിൽ ജോലിയിൽ പ്രവേശിച്ചാലും യുവാക്കൾക്ക് തികഞ്ഞ അച്ചടക്കമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തെൻറ കമ്പനിയില്‍ അത്തരക്കാർക്ക് അവസരം നല്‍കുന്നതില്‍ സന്തോഷമുണ്ടെന്നും കത്തില്‍ ആനന്ദ് മഹീന്ദ്ര ചൂണ്ടിക്കാട്ടി.
സാധാരണക്കാർക്ക് മൂന്ന് വർഷത്തെ സൈനിക സേവനത്തിന് അവസരം നല്‍കുന്ന ടൂര്‍ ഓഫ് ഡ്യൂട്ടി എന്ന പദ്ധതി കരസേന കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. സൈനിക സേവനം സ്ഥിരമാക്കാൻ ആഗ്രഹിക്കാത്ത, അതിെൻറ സാഹസികത അനുഭവിക്കാൻ ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് വേണ്ടിയാണ് ടൂർ ഡ്യൂട്ടി അവതരിപ്പിച്ചിരിക്കുന്നതെന്ന് സൈന്യം അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.