എൻജിൻ സ്റ്റാർട്ടാക്കി ആക്സിലറേറ്റർ ചവിട്ടുേമ്പാൾ എക്സോസ്റ്റ് വഴി ഇരമ്പൽ, കുതിച്ചുപായുംമുമ്പ് ചീറ്റ പ്പുലിയെപ്പോലെ പതിഞ്ഞു ബോഡി, എജ്ജാതി ലുക്ക് നൽകുന്ന നീലയും കറുപ്പും പെയിൻറിങ്, കസ്റ്റം ലൈറ്റുകൾ, സ്പോർ ട്ടി അകത്തളം... ആരുമൊന്ന് കൊതിച്ചുപോകും, ഇതുപോലെയൊരു വാഹനത്തിന്.
അതെ, ഇൗ വണ്ടിഭ്രാന്തന്മാരുടെ മാത് രം ലോകത്തിൽ പൊളി ബ്രോയാണ് ദിജിത്ത് എന്ന ജിത്തു. എട്ടുവർഷം മുമ്പ് ജിത്തുവിെൻറ കൈയിലെത്തി ഹോണ്ട സി വിക് കാർ. സ്ൈകബ്ലൂ നിറത്തിൽ ഒരു പാവം. പിന്നെ മൊത്തമൊന്ന് പൊളിച്ചുപണിത് മഞ്ഞനിറത്തിൽ തനി ഫ്രീക്കനാക്ക ി. കാലമേറെ കഴിഞ്ഞപ്പോൾ വീണ്ടും സിവിക്കിനെ പരിഷ്കരിച്ചു. ഏകദേശം ഏഴുലക്ഷം രൂപ ചെലവഴിച്ച് മോഡിഫൈ ചെയ്ത് കിടുക്കാച്ചി ലുക്കായി.
നീലയും കറുപ്പും ചേർന്ന നിറമാണ് ഇത്തവണ. കാർബൺ ഫൈബറാണ് കറുപ്പ് നിറത്തിന് പിന് നിൽ. തായ്ലൻഡിൽനിന്ന് ഇറക്കുമതി ചെയ്ത മ്യൂഗെൻറ ബോഡികിറ്റിൽ ചുള്ളൻ ചെക്കനാക്കി. റാഡി8 എന്ന കമ്പനിയുടെ 18 ഇഞ്ച് അലോയ് വീൽ ഇംഗ്ലണ്ടിൽനിന്ന് കപ്പൽ കയറി വന്നതാണ്. 1,35,000 ലക്ഷം രൂപയാണ് വില. 1.40 ലക്ഷം രൂപ ചെലവഴിച്ചു എയർ സസ്പെൻഷന്. ഇതുവഴി വാഹനത്തിെൻറ ഗ്രൗണ്ട് ക്ലിയറൻസ് കൂട്ടാം കുറക്കാം. കൂടാതെ റീമാപ്പ് ചെയ്ത് ബി.എച്ച്.പിയും ടോർക്കുമെല്ലം വർധിപ്പിച്ചു. ഒപ്പം ബ്രേക്കിങ് ഉൾപ്പെടെ സുരക്ഷ സൗകര്യങ്ങളും അപ്ഗ്രേഡ് ചെയ്തു.
എം.ബി.എയിൽനിന്ന് മോഡിഫിക്കേഷനിലേക്ക്
ബംഗളൂരുവിൽനിന്ന് എം.ബി.എ കഴിഞ്ഞ് റിലയൻസ്, മാക്സ് തുടങ്ങി വിവിധ കമ്പനികളിൽ ജോലി ചെയ്യുേമ്പാഴും ജിത്തുവിെൻറ മനസ്സ് കാറുകൾക്കു പിറകെയായിരുന്നു. അങ്ങനെ ജോലിയെല്ലാം വിെട്ടറിഞ്ഞ് കോഴിക്കോട്ട് ഗാരേജ് തുടങ്ങി. രണ്ടു വർഷം മുമ്പാണ് കാലിക്കറ്റ് യൂനിവേഴ്സിറ്റിക്ക് സമീപത്തെ പള്ളിക്കൽ ബസാറിൽ ‘360 മോേട്ടാറിങ്’ എന്ന സ്ഥാപനം തുടങ്ങുന്നത്. പിന്നീടങ്ങോട്ട് ടോപ്ഗിയറിലായി. ഇന്ന് കേരളത്തിെൻറ നാനാഭാഗത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നുമെല്ലാം ആളുകൾ കാറുകളെ പൊളിച്ചടുക്കി ഹെവി ലുക്കിൽ പരിഷ്കരിക്കാൻ പള്ളിക്കൽ ബസാറെന്ന കൊച്ചുഗ്രാമത്തിലേക്ക് എത്തുന്നു.
ഹോണ്ട സിവിക് കൂടാതെ മാരുതി ജിപ്സി, സെൻ, ഫോക്സ്വാഗൻ പോളോ, റിനോ ക്വിഡ് എന്നിവയും ജിത്തുവിെൻറ ശേഖരത്തിലുണ്ട്. കോളജുകളിലും മറ്റും ഇവയെ പ്രദർശനത്തിന് കൊണ്ടുപോകാറുണ്ടെങ്കിലും മോഡിഫൈ ചെയ്ത വാഹനം മനസ്സമാധാനത്തോടെ ഒാടിക്കാൻ കേരളത്തിന് പുറത്തുകടക്കണമെന്നാണ് ഇവരുടെ പക്ഷം. നമ്മുടെ അധികൃതരുടെ ഭാഗത്തുനിന്ന് പലപ്പോഴും ഡാർക് സീനായതിനാൽ വണ്ടിയുമെടുത്ത് അതിർത്തി കടക്കും. ഇൗ യാത്രകൾ അവസാനിക്കുക ബംഗളൂരുവിലും ഹൈദരാബാദിലുമൊക്കെയാണ്. കർണാടകയിലും തമിഴ്നാട്ടിലുമെല്ലാം മോഡിഫൈചെയ്ത വാഹനങ്ങൾക്ക് യഥേഷ്ടം സഞ്ചരിക്കാമെന്ന് ജിത്തു പറയുന്നു. നിയമത്തിലെ നൂലാമാലകൾ കുറച്ച് മറ്റുള്ളവർക്ക് ശല്യമാകാത്ത മോഡിഫിക്കേഷനുകൾ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. ജിത്തുവിെൻറ വാക്കുകൾ കടമെടുത്താൽ, ഇത് േമാഡിഫിക്കേഷനല്ല, ബ്യൂട്ടിഫിക്കേഷൻ മാത്രം.
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശിയാണ് 35കാരനായ ജിത്തു. സോജ്നയാണ് ഭാര്യ. നർത്തകി കൂടിയായ ഇവർ വള്ളിക്കുന്ന് അരിയല്ലൂരിൽ ഡാൻസ് സ്കൂൾ നടത്തുന്നു. ജുഗൽ കൃഷ്ണയാണ് ഏക മകൻ. പിതാവ് ബാലകൃഷ്ണൻ എസ്.ബി.ടിയിൽനിന്ന് മാനേജറായി വിരമിച്ചതാണ്. ഇദ്ദേഹത്തിെൻറ മാരുതി 800 ആണ് ജിത്തുവിെൻറ ആദ്യ പ്രണയം. വിജയയാണ് മാതാവ്.
സൂക്ഷിച്ചാൽ സീൻ കോണ്ട്രയാകില്ല
വാഹനങ്ങളുടെ രൂപമാറ്റം നിയമവിരുദ്ധമാണെന്ന 2019 ജനുവരിയിലെ സുപ്രീംകോടതി വിധി മോഡിഫൈഡ് വാഹനങ്ങൾക്ക് വലിയ ആഘാതമായി. വാഹനത്തിെൻറ അടിസ്ഥാന ഘടനയിൽ മാറ്റംവരുത്താൻ പാടില്ല എന്നാണ് നിയമം. ആകെ നിറം മാറ്റാൻ മാത്രമാണ് ഉടമക്ക് അധികാരം. ഇതിന് മോേട്ടാർ വാഹനവകുപ്പിൽനിന്ന് പ്രത്യേകം അനുമതി വാങ്ങണം. വണ്ടി വലിച്ചുനീട്ടുക, വലുപ്പം കുറക്കുക, ഉയരം വർധിപ്പിക്കുക, വീതിയേറിയ ടയർ, ഉയർന്ന അലോയ്വീലുകൾ, തീവ്രതകൂടിയ ലൈറ്റ്, കാതടപ്പിക്കുന്ന ഹോൺ എന്നിവയെല്ലാം നിയമവിരുദ്ധം തന്നെ. കൂടാതെ ബൈക്കുകളിൽ ഹാൻഡിൽ, സൈലൻസർ, ലൈറ്റുകൾ തുടങ്ങിയവ മാറ്റുന്നതും കുറ്റകരമാണ്.
സേവ് മോഡിഫിക്കേഷൻ
കേരളത്തിൽ ഏതാനും മാസംമുമ്പ് മോഡിഫൈ ചെയ്ത ജീപ്പുകളടക്കം അധികൃതർ പിടിച്ചെടുത്തിരുന്നു. ഇതിനെതിരെ വണ്ടിഭ്രാന്തന്മാരുടെ ഭാഗത്തുനിന്ന് വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. പ്രളയകാലത്ത് പല ദുരിതപ്രദേശങ്ങളിലും സഹായത്തിനായി പാഞ്ഞെത്തിയ വാഹനങ്ങളായിരുന്നു ഇവയിൽ മിക്കതും. വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനെതിരെ സേവ് മോഡിഫിക്കേഷൻ എന്ന കാമ്പയിൻ നടത്തിയാണ് പ്രതിരോധിച്ചത്. സോഷ്യൽമീഡിയ വഴിയും തെരുവിലിറങ്ങിയും ന്യൂജെൻ മച്ചാന്മാർ കട്ടസപ്പോർട്ടുമായെത്തി. എന്നാൽ, അറസ്റ്റ് ചെയ്തും വാഹനങ്ങൾ പിടിച്ചെടുത്തും അധികൃതർ കാമ്പയിനിനെ അടിച്ചൊതുക്കി. കൂട്ടിവെച്ച കാശ് കൊണ്ട് ആറ്റുനോറ്റ് വാങ്ങിയ വണ്ടി കൊണ്ടുപോകരുതെന്നാണ് ഇവർക്ക് ഇപ്പോഴും പൊന്നുസാറന്മാരോട് അപേക്ഷിക്കാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.