മസ്കത്ത്: ലോകത്തിലെ ഏറ്റവും അപൂർവമായ കാറുകളിൽ ഒന്ന് കാണാൻ ആഗ്രഹിക്കുന്നവർ സ്വദേശിയായ നാസർ അൽ ബറൈക്കിയുടെ സഹമിലെ വീട്ടിലെത്തിയാൽ മതി. ക്ലാസിക് കാറുകളിലെ സൂപ്പർ താരം എന്ന് വിശേഷിപ്പിക്കാവുന്ന ഫോർഡ് മോഡൽ എ കാർ വീട്ടുമുറ്റത്ത് തന്നെയുണ്ടാകും. 114 വർഷമാണ് ഇതിെൻറ പഴക്കം. 1904ൽ നിർമിച്ച ഇത് ഫോർഡ് മോേട്ടാഴ്സിൽനിന്ന് പുറത്തിറങ്ങിയ ആദ്യ കാറാണ്. മൊത്തം 1750 കാറുകൾ മാത്രമാണ് ഇൗ വിഭാഗത്തിൽ ഉൽപാദിപ്പിച്ചിട്ടുള്ളത്. അതീവ ശ്രദ്ധയോടെ പരിപാലിച്ചുവരുന്നതിനാൽ ഇന്നും ഇത് പ്രവർത്തന ക്ഷമമാണ്.
രണ്ടു വർഷം മുമ്പാണ് നാസർ അൽ ബറൈക്കിയുടെ ക്ലാസിക് കാർ ശേഖരത്തിലെ മൂന്നാമത്തെ വാഹനമായി ഫോർഡ് മോഡൽ എ എത്തുന്നത്. വാഹനം സ്വന്തമാക്കുക എളുപ്പമുള്ള ജോലിയായിരുന്നില്ലെന്ന് ഇദ്ദേഹം പറയുന്നു. അപൂർവമായ കാർ സ്വന്തമാക്കണമെന്ന ആഗ്രഹവുമായാണ് അമേരിക്കയിൽ എത്തിയത്. അവിടെ ദിവസങ്ങൾ ചെലവഴിച്ചശേഷമാണ് ഇൗ മോഡലിനെ കുറിച്ചറിയുന്നത്. നല്ല തുകയും വാഹനം സ്വന്തമാക്കാൻ ചെലവഴിക്കേണ്ടിവന്നതായി നാസർ അൽ ബറൈക്കി പറയുന്നു. ഒമാനിലേക്ക് കാർ ഇറക്കുമതി ചെയ്യുന്നതിന് നിരവധി പേപ്പർ വർക്കുകൾ അടക്കം നടപടിയും പൂർത്തിയാക്കേണ്ടിവന്നു. രണ്ടാഴ്ചക്കുശേഷമാണ് കപ്പൽ വഴി കാർ ഒമാൻ തുറമുഖത്ത് എത്തിയത്.
ഒമാനിൽ വാഹനം എത്തിയ ശേഷം രജിസ്ട്രേഷൻ നടപടികളായിരുന്നു ബുദ്ധിമുേട്ടറിയതെന്ന് നാസർ പറയുന്നു. ഗതാഗത വകുപ്പിെൻറ കമ്പ്യുട്ടർ സംവിധാനത്തിൽ ക്ലാസിക് കാറുകൾ രജിസ്റ്റർ ചെയ്യാൻ സംവിധാനമുണ്ടെങ്കിലും അതിന് നിശ്ചിത കാലപരിധിയുണ്ടായിരുന്നു. 114 വർഷം പഴക്കമുള്ള കാറിെൻറ രജിസ്ട്രേഷൻ അസാധാരണ സംഭവമായിരുന്നതാണ് കാരണം. ആർ.ഒ.പി നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങളൊന്നും പാലിക്കാത്തതായിരുന്നു വാഹനം. ആർ.ഒ.പി ട്രാഫിക് വിഭാഗം കമ്പ്യൂട്ടർ സംവിധാനങ്ങളിൽ മാറ്റം വരുത്തിയ ശേഷമാണ് രജിസ്ട്രേഷൻ പൂർത്തീകരിച്ചുതന്നത്. 42384ാം നമ്പറും വാഹനത്തിന് അനുവദിച്ചു.
562 കിലോ ഭാരമുള്ള കാറിന് രണ്ടു സീറ്റുകളാണ്. മണിക്കൂറിൽ 45 കിലോമീറ്ററാണ് പരമാവധി വേഗത. എട്ട് എച്ച്.പി ശേഷിയുള്ളതാണ് വാഹനത്തിെൻറ എൻജിൻ. 800 ഡോളറിനും 900 ഡോളറിനുമിടയിലായിരുന്നു ഇറങ്ങിയ കാലത്തെ വില. ചുവപ്പ് നിറം അതേ പടി നില നിർത്തിയിട്ടുമുണ്ട്. ഇന്നും ക്ലാസിക് കാർ മത്സരങ്ങളിലെയും പ്രദർശനങ്ങളിലെയും മിന്നും താരമാണ് ഇൗ ഫോർഡ് മോഡൽ എ വാഹനം. നിരവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. വാഹനം എത്ര പണം കിട്ടിയാലും വിൽക്കാൻ ഒരുക്കമല്ലെന്നുപറയുന്ന നാസർ രാഷ്ട്രത്തിെൻറ അഭിമാനമായി ഇൗ വാഹനം കാത്തുസൂക്ഷിക്കുമെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.