‘സാമൂഹിക അകലം പാലിക്കുക’: ലോഗോകൾ തിരുത്തി ഓ​ട്ടോമൊബൈൽ കമ്പനികൾ

ലോക​മെമ്പാടു​ം പടർന്നുപിടിച്ച കോവിഡ്​ വൈറസിൻെറ വ്യാപനം തടയാനുള്ള പ്രധാന മാർഗം സാമൂഹിക അകലം പാലിക്ക ുക എന്നതാണ്​. സാമൂഹിക അകലം പാലിക്കുന്നതിൻെറ പ്രധാന്യം വ്യക്തമാക്കി തങ്ങളുടെ ലോഗോകൾ താൽക്കാലികമായി മാറ്റി ര ൂപകൽപ്പന ചെയ്​തിരിക്കുകയാണ്​ പ്രമുഖ ഓ​ട്ടോമൊബൈൽ കമ്പനികൾ. ഒൗഡി, മെർസിഡിസ്​ ബെൻസ്​, ഹ്യൂണ്ടായ്​, ഫോക്​സ്​വ ാഗൺ തുടങ്ങിയ കമ്പനികളാണ്​ തങ്ങളുടെ ലോഗോകൾ മാറ്റി ​രൂപകൽപ്പന ചെയ്​തിരിക്കുന്നത്​.

‘വീട്ടിലിരിക്കുക, അകല ം പാലിക്കുക, ആരോഗ്യത്തോടെയിരിക്കുക, പരസ്​പരം പിന്തുണക്കുക എന്ന സന്ദേശ​േ​ത്താടെയാണ്​ ഔഡി ലോഗോയിൽ മാറ്റം വ രുത്തിയിരിക്കുന്നത്​. ഔഡിയുടെ നാലു വളയങ്ങൾ ചേർത്തുവെച്ച ലോഗോ പരസ്​പരം അകലം പാലിച്ചുവെച്ചാണ്​ മാറ്റം വരുത്തിയിരിക്കുന്നത്​.

ഫോക്​സ്​വാഗൻെറ V, W എന്നിവ ചേർന്നിരുന്ന ലോഗോ മാറ്റി പകരം ഈ രണ്ടു അക്ഷരങ്ങുളും തമ്മിലുള്ള വിടവ്​ വർധിപ്പിച്ചാണ്​ ലോഗോ പുറത്തിറക്കിയത്​. സാമൂഹിക അകലം പാലിച്ചതിന്​ നന്ദി എന്ന കുറിപ്പും ഇതിനോടൊപ്പമുണ്ട്​.

മെർസിഡിസ്​ ബെൻസിൻെറ ആദ്യ ലോഗോ ഒരു വളയത്തിനകത്ത്​ മൂന്നു പോയിൻറുള്ള നക്ഷത്രമായിരുന്നു. അതു മാറ്റി വളയത്തിനെ അകലം പാലിച്ച്​ നിർത്തിയാണ്​ പുതിയ ലോഗോ പുറത്തിറക്കിയത്​.

ഹ്യൂണ്ടായ്​ വളയത്തിനകത്ത്​ ഇംഗ്ലീഷ്​ അക്ഷരം ‘എച്ച്​’ എന്നെഴുതിയ ലോഗോ ആയിരുന്നു. എന്നാൽ എച്ച്​ ലോഗോ വിഭജിച്ച്​ പരസ്​പരം കൈ ഉയർത്തി നിൽക്കുന്ന രീതിയാക്കി മാറ്റി.

Tags:    
News Summary - Covid 19 Automobile Companies Changed logos For Promoting Social Distancing -hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.