ഷൊർണൂർ: വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നും വരുന്നവരെ വീടുകളിലെത്തിക്കാനും തിരിച്ചുകൊണ്ടുചെന്നാക്കാനും ഷൊർണൂരിലെ ആറ് ടാക്സി ഡ്രൈവർമാർക്ക് ഒരു പേടിയുമില്ല. ടാക്സി വിളിക്കാനെത്തുന്നവർക്കും ഓടിക്കുന്നവർക്കും കോവിഡ് ഭീതിയില്ലാതെ യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കിയാണ് ഇവർ വ്യത്യസ്തരായത്.
അക്രലിക് ഷീറ്റും ഫോറക്സ് ഷീറ്റുമുപയോഗിച്ച് കാറിെൻറ ഉൾവശം രണ്ടാക്കി മാറ്റുകയാണ് ആദ്യം ചെയ്തത്. ഇതോടെ പരസ്പരം നേരിട്ട് സമ്പർക്കമില്ലാതെ എത്രദൂരം വേണമെങ്കിലും യാത്രചെയ്യാനുള്ള സൗകര്യമൊരുങ്ങി.
യാത്രക്ക് മുമ്പും ശേഷവും ഹൈഡ്രോക്ലോറൈഡ് ലായനി ഉപയോഗിച്ച് വാഹനം വൃത്തിയാക്കും. കൈയിൽ ഗ്ലൗസിട്ടാണ് വാഹനം കഴുകുക. എസ്. പ്രഭു, എം. പ്രമോദ്, കെ.എസ്. സുജിത്, സയ്യിദ് ആഷിഖ്, അബ്ബാസ്, ഉദയകുമാർ എന്നിവരാണ് ഷൊർണൂർ റെയിൽവേ ടാക്സി സ്റ്റാൻഡിൽനിന്ന് കാറുകൾ ഓട്ടത്തിന് തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.