ലോകത്തെ ഏറ്റവും വില കൂടിയ ബൈക്കെന്ന റെക്കോർഡ് ഇനി ഹാർലി ഡേവിഡ്സൺ സോഫ്റ്റ്ടെയിലിന് സ്വന്തം. കസ്റ്റമൈസേഷൻ ചെയ്ത ഹാർലി ഡേവിഡ്സൺ സോഫ്റ്റ്ടെയിലിന് ഏകദേശം 12 കോടിയാണ് വില. വില കൂടിയ രത്നങ്ങളും സ്വർണവും ഉപയോഗിച്ച് അലങ്കരിച്ചാണ് ബൈക്കിെൻറ കസ്റ്റമൈസേഷൻ നിർവഹിച്ചിരിക്കുന്നത്.
സ്വിറ്റ്സർലാൻഡിലെ ആഡംബര വാച്ച് നിർമാതക്കളാണ് ബൈക്കിൽ വില കൂടിയ രത്നങ്ങളും സ്വർണ്ണവും വെച്ച് അലങ്കരിച്ചത്. കമ്പനിയുടെ സ്പെഷ്യൽ എഡിഷൻ വാച്ചിെൻറ പ്രചാരണത്തിനായാണ് ബൈക്കിനെ മാറ്റിയെടുത്തത്. ഏകദേശം 2500 മണിക്കൂർ സമയമെടുത്താണ് ബൈക്കിനെ പുതുരൂപത്തിലേക്ക് മാറ്റിയെടുത്തത്.
360 അമുല്യ രത്നങ്ങൾ കൊണ്ടാണ് ബൈക്ക് അലങ്കരിച്ചിരിക്കുന്നത്. ബൈക്കിെൻറ ബോൾട്ടുകളെല്ലാം സ്വർണ്ണത്തിൽ തീർത്തവയാണ്. 2018 മെയ് ഒമ്പതിന് സൂറിച്ചിലാണ് പുതിയ ബൈക്ക് പുറത്തിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.