തലയെടുപ്പോടെ ട്രാക്​ടറോടിച്ച്​ ധോണി

വണ്ടിഭ്രാന്തൻമാരുടെ നായകൻ കൂടിയാണ്​ ഇന്ത്യൻ ക്രിക്കറ്റ്​ താരം മഹേന്ദ്ര സിങ്​ ധോണി. വാഹനങ്ങളോടുള്ള അദ്ദേഹത്തി​​െൻറ പ്രിയം പലതവണ സാമൂഹിക മാധ്യമങ്ങളിലൂടെ കണ്ടതുമാണ്​. സാധാരണ വ്യത്യസ്​തമായ ബൈക്കും കാറും ഓടിച്ച്​ ആരാധകരെ ത്രസിപ്പിക്കാറുള്ള നായകൻ ഇത്തവണ ഞെട്ടിച്ചിരിക്കുന്നത്​ ട്രാക്​ടർ ഓടിച്ചാണ്​. 

ചെന്നൈ സൂപ്പർ കിങ്​സാണ് തങ്ങളുടെ​ ട്വിറ്റർ ഹാൻഡിലിൽ ‘തല’ ധോണി ട്രാക്​ടർ ഒാടിക്കുന്ന വിഡിയോ പങ്കുവെച്ചത്​. ഇളയരാജയുടെയും മണിരത്​നത്തി​​െൻറയും ജന്മദിനത്തിലാണ്​ ഈ വിഡിയോ പുറത്തുവിട്ടത്​. വിഡിയോയിൽ ഇളയാരാജ സംഗീതവും മണിരത്​നം സംവിധാനവും നിർവഹിച്ച ‘മൗനരാഗ’ത്തിലെ ഗാനവും കേൾക്കാം.

ഏതാനും ദിവസങ്ങൾക്ക്​ മുമ്പ്​ ധോണി മകൾ​ സിവക്കൊപ്പം റാഞ്ചിയിലെ ഫാം ഹൗസിലൂടെ ബൈക്കിൽ ചുറ്റുന്നത്​ വൈറലായിരുന്നു. ഭാര്യ സാക്ഷിയാണ്​ ഈ വിഡിയോ ഇൻസ്​റ്റാഗ്രാമിൽ പങ്കുവെച്ചത്​. ഇത്​ കൂടാതെ കഴിഞ്ഞയാഴ്​ച ധോണി അന്തരാഷ്​ട്ര ക്രിക്കറ്റിൽനിന്ന്​ വിരമിക്കുന്നതിനെച്ചൊല്ലിയുള്ള ചർച്ചകളും ട്വിറ്ററിൽ സജീവമായിരുന്നു. 

Tags:    
News Summary - dhoni riding tractor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.