ഡിസംബർ ഒന്ന് മുതൽ രാജ്യത്തെ ടോൾ പ്ലാസകളിൽ ഫാസ്ടാഗ് നിർബന്ധമാക്കി ഉത്തരവിറക്കിയിരിക്കുകയാണ് കേന്ദ്രസർ ക്കാർ. ഫാസ്റ്റ്ടാഗ് ഇല്ലാത്ത വാഹനങ്ങളിൽ നിന്ന് ഇരട്ടി തുകയാണ് ടോളായി ഈടാക്കുക. ടോൾപ്ലാസയിൽ ജീവനക്കാർക ്ക് നേരിട്ട് പണം നൽകാതെ ഡിജിറ്റിലായി നൽകി കടന്നുപോകാൻ സഹായിക്കുന്ന സംവിധാനമാണ് ഫാസ്റ്റ്ടാഗ്. രാജ്യത് തെ 407 ടോൾ പ്ലാസകളിൽ ഫാസ്റ്റ്ടാഗ് സംവിധാനം നിലവിൽ ലഭ്യമാണ്. വൈകാതെ എല്ലാ ടോൾ പ്ലാസകളിലും ഫാസ്റ്റ്ടാഗ് കൊണ്ടു വരുമെന്നാണ് കേന്ദ്രസർക്കാർ അറിയിപ്പ്. 22 ബാങ്കുകളാണ് രാജ്യത്ത് ഫാസ്റ്റ്ടാഗ് സേവനം ലഭ്യമാകുന്നത്.
എന്താണ് ഫാസ്ടാഗ്?
ടോൾബുത്തുകളിലെ ജീവനക്കാർക്ക് നേരിട്ട് പണം നൽകാതെ പ്രീപെയ്ഡ് ശൈലിയിൽ നൽകി സഞ്ചരിക്കാനുള്ള സംവിധാനമാണ് ഫാസ്ടാഗ്. റേഡിയോ ഫ്രീക്വൻസി ഐഡൻറിഫിക്കേഷൻ സംവിധാനമാണ് ഫാസ്ടാഗിൽ ഉപയോഗിക്കുന്നത്. ഇതിനായി ചിപ്പുള്ള ടാഗ് വാഹനത്തിൻെറ വിൻഡ്സ്ക്രീനിൽ നേരത്തെ തന്നെ പതിപ്പിക്കുന്നു. വാഹനം ടോൾ പ്ലാസകളിലൂടെ കടന്നുപോകുേമ്പാൾ ആർ.എഫ്.ഐ.ഡി റീഡ് ചെയ്ത് ഫാസ്ടാഗ് അക്കൗണ്ടിൽ നിന്ന് പണമീടാക്കുന്നു. ടോൾ പ്ലാസകളിലെ ഗതാഗത കുരുക്ക് ഫാസ്ടാഗ് ഉപയോഗിക്കുന്നത് വഴി കുറക്കാമെന്നാണ് കേന്ദ്രസർക്കാർ പ്രധാനമായും കണക്കു കൂട്ടുന്നത്. കടലാസുരഹിത ഇടപാടുകൾ പ്രോൽസാഹിപ്പിക്കാനും ഫാസ്ടാഗ് കാരണമാകുമെന്നാണ് കണക്കുകൂട്ടൽ.
ഫാസ്ടാഗ് എവിടെ വാങ്ങാം?
പുതിയ വാഹനങ്ങളിൽ ഡീലർമാർ തന്നെ ഫാസ്റ്റ്ടാഗ് വെച്ചു നൽകും. പഴയ വാഹനങ്ങൾക്കുള്ള ഫാസ്ടാഗ് ടോൾ പ്ലാസകളിൽ നിന്നുംഫാസ്ടാഗ് സേവനം നൽകുന്ന ബാങ്കുകളിൽ നിന്നും വാങ്ങാം. ആർ.സി ബുക്കും ഉടമയുടെ പ്രൂഫും നൽകി ഫാസ്ടാഗ് വാങ്ങാം. 500 രൂപയാണ്ഫാസ്ടാഗിനുള്ള നിരക്ക്. ഇതിൽ 200 രൂപ ടോൾ പ്ലാസകളിൽ ഉപയോഗിക്കാനായി ഫാസ്റ്റ്ടാഗ് പ്രീപെയ്ഡ് അക്കൗണ്ടിലുണ്ടാകും. മൊബൈൽ നമ്പർ ഉപയോഗിച്ച് ഫാസ്റ്റ്ടാഗ് അക്കൗണ്ടിൽ ലോഗിൻ ചെയ്താണ് റീചാർജ് ചെയ്യേണ്ടത്. ഇതിനായി ആപും പുറത്തിറക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.