ജനീവ: സെൽഫ് ഡ്രൈവിങ് കാറുകളിലും പ്രകൃതി സൗഹാർദ കാറുകളിലും പരീക്ഷണങ്ങളുമായി മറ്റ് കമ്പനികൾ മുന്നേറുേമ്പാൾ ഒരു മുഴം നീട്ടിയെറിയുകയാണ് എയർബസ്. നഗര യാത്രികർക്ക് ആശ്വാസമായി പറക്കും കാറുകൾ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് എയർബസ്. ഇതിെൻറ കൺസ്പ്റ്റ് മോഡൽ ജനീവിയിൽ നടക്കുന്ന ഒാേട്ടാ ഷോയിൽ എയർബസ് അവതരിപ്പിച്ചു.
നാല് ടയറുകളിലേക്ക് കാപ്സ്യൂൾ രൂപത്തിലുള്ള ഭാഗം ഇണക്കിച്ചേർത്താണ് എയർബസ് കാറിെൻറ ഡിസൈൻ നിർവഹിച്ചിരിക്കുന്നത്. റോഡുകളിൽ ചക്രങ്ങളുടെ സഹായത്തോടെ സഞ്ചരിക്കുന്ന കാർ ആവശ്യമാവുന്ന ഘട്ടങ്ങളിൽ പറക്കുകയും ചെയ്യും. പോപ് അപ് എന്ന ഉപകരണമാണ് കാറിനെ വഹിച്ച് കൊണ്ട് പറക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.