ഹ്യുണ്ടായിയുടെ പുതുതലമുറ ഗ്രാൻഡ് ഐ 10 ആഗസ്റ്റിൽ ഇന്ത്യൻ വിപണിയിലെത്തുെമന്ന് റിപ്പോർട്ട്. സെപ്റ്റംബറി ൽ ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോയിൽ മോഡൽ അവതരിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോർട്ടുകൾ. എ ന്നാൽ, ആഗോള അവതരണത്തിന് മുമ്പായി ഇന്ത്യയിൽ ഗ്രാൻഡ് ഐ 10 എത്തുമെന്നാണ് സൂചന. ഉത്സവ സീസണിന് മുന്നോടിയായി മോഡൽ ഇന്ത്യയിലെത്തിക്കാനാണ് ഹ്യുണ്ടായ് നീക്കം നടത്തുന്നത്.
നിലവിലുള്ള എൻജിനുകൾ തന്നെ പുതിയ മോഡലിലും തുടരും. അധികമായി ടർബോചാർജ്ഡ് ജി.ഡി.ഐ എൻജിൻ ഉൾപ്പെടുത്താനുള്ള സാധ്യതയുണ്ട്. ഡി.സി.ടിയായിരിക്കും പുതിയ മോഡലിലെ ട്രാൻസ്മിഷൻ.
2019 ജൂലൈ 11ന് മോഡലിൻെറ ടീസർ ഹ്യുണ്ടായ് പുറത്ത് വിട്ടിരുന്നു. ഷോൾഡർ, റൂഫ് ലൈനുകൾ ഉൾക്കൊള്ളുന്ന ഐ 10ൻെറ പിൻവശമാണ് ടീസറിലൂടെ പുറത്ത് വിട്ടത്. കൂടുതൽ ലെഗ് റൂം ലഭിക്കുന്നതിൻെറ ഭാഗമായി നീളവും വീൽബേസും ഗ്രാൻഡ് ഐ 10ൽ ഉയർത്തുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.