ഒറ്റവിപണി സ്വപ്നത്തിലേക്ക് കുതിക്കുകയാണ് ഭാരതമെന്ന മഹാകേമ്പാളം. ചരക്ക് സേവന നികുതി എന്ന ജി.എസ്.ടി എന്ത് മാറ്റങ്ങളാണ് വാഹന വിപണിയിൽ ഉണ്ടാക്കുക. വിപണി വിശാരദന്മാർ കൂലങ്കഷമായ ചർച്ചകളിലാണ്. വാഹനകേമ്പാളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന കാറുകൾക്കും ബൈക്കുകൾക്കും വില കുറയുമെന്നാണ് പ്രതീക്ഷിക്കെപ്പടുന്നത്.
പാസഞ്ചർ വെഹിക്ക്ൾസ് എന്നറിയപ്പെടുന്ന കാറുകളെ നാല് തട്ടുകളായി തിരിച്ചാണ് ജി.എസ്.ടിയിൽ നികുതി കണക്കാക്കുന്നത്. ചെറിയ കാറുകൾ, വലിയ കാറുകൾ, വൈദ്യുത കാറുകൾ, സങ്കരയിനം അഥവ ഹൈബ്രിഡ് കാറുകൾ എന്നിങ്ങനെയാണ് ഇൗ തട്ടുകൾ. ഉയർന്ന നികുതിപ്പാളിയായ 28ശതമാനമാണ് എല്ലാ വിഭാഗത്തിെൻറയും അടിസ്ഥാന നികുതി. ഇതിലേക്ക് മറ്റ് കൂട്ടിച്ചേർക്കലുകൾ കൂടിയാകുേമ്പാൾ ചുങ്കഘടന പൂർത്തിയാകുന്നു.
ചെറിയ കാറുകളെന്നാൽ നാല് മീറ്ററിൽ കുറവ് നീളവും 1200സി.സി, 1500സി.സികൾക്ക് താഴെ എൻജിൻ കരുത്തുമുള്ള വാഹനങ്ങളാണ്. ഇതിൽ പെട്രോളിനും ഡീസലിനും ചെറിയ വ്യത്യാസങ്ങളുണ്ട്. ചില കാറുകളെ േപരെടുത്ത് പറഞ്ഞാൽ കാര്യം വേഗം മനസ്സിലാകും. നാനൊ, ക്വിഡ്, ആൾേട്ടാ, വാഗൺ ആർ, സ്വിഫ്റ്റ്, ഡിസയർ, അമിയൊ, ബലേനാ തുടങ്ങി നാല് മീറ്ററിൽ താഴെ നീളവും 1200സി.സിയിൽ കുറവ് കരുത്തുമുള്ള പെട്രോൾ വാഹനങ്ങൾക്ക് നിലവിൽ 31.5ശതമാനമാണ് നികുതി. ജി.എസ്.ടി വന്നതോടെ ഇത് 29ആയി കുറയും. 28 ശതമാനം അടിസ്ഥാനനികുതിയും ഒരു ശതമാനം സെസുമാണ് ഇൗടാക്കുന്നത്. ഇനി ചെറിയ വാഹനങ്ങളിലെ ഡീസലുകളുടെ വില നോക്കാം.
സ്വിഫ്റ്റ്, ഡിസയർ, ബലേനൊ, െഎ 20, അമിയോ എന്നിവയൊക്കെ ഇൗ വിഭാഗത്തിൽപെടും. ഇവിടത്തെ നിലവിലെ നികുതി 33.25 ശതമാനമാണ്. ജി.എസ്.ടി വരുേമ്പാൾ ഇത് 32ആയി കുറയും. 28ഉം മൂന്ന് ശതമാനം സെസുമാണ് നൽകേണ്ടിവരുക. ചെറിയ കാറുകളിലെ നാല് മീറ്ററിൽ താഴെ നീളമുള്ളതും 1200,1500 സി.സിക്ക് മുകളിൽ കരുത്തുള്ളതുമായ വാഹനങ്ങൾക്ക് 44.7 ശതമാനം എന്ന നികുതി 43ആയി കുറയും. ഇത് തന്നെയാണ് നാല് മീറ്ററിൽ കൂടുതൽ നീളമുള്ളതും കരുത്ത് കുറഞ്ഞതുമായ വാഹനങ്ങളുടേയും കാര്യം. മാരുതി സിയാസ് ഫോർഡ് എക്കോസ്പോർട്ട്, അബാർത്ത് പൂന്തോ തുടങ്ങിയ വാഹനങ്ങൾ ഇൗ വിഭാഗത്തിൽപെടും.
അടുത്തതായി വരുന്നത് വലിയ വാഹനങ്ങൾ എന്ന വിഭാഗമാണ്. ഇതൊരു വിശാലമായ ഇടമാണ്. നാല് മീറ്ററിൽ കൂടുതൽ നീളവും 1500സി.സിയിൽ കൂടുതൽ കരുത്തുമുള്ള വാഹനങ്ങളാണ് ഇതിൽപ്പെടുക. സിറ്റി, വെേൻറാ, കൊറോള, ഇ.ക്ലാസ്, എസ് ക്ലാസ് തുടങ്ങി ചെറുതും വലുതുമായ എസ്.യു.വികളായ ക്രെറ്റ, ട്യൂസോൺ, ഫോർച്യൂണർ, ജി.എൽ.ഇ, എക്സ് ഫൈവ് തുടങ്ങിയവയൊക്കെ ഇതിൽപ്പെടും. ഇൗ വിഭാഗത്തിലെ പുതിയ നികുതി 43 ശതമാനമാണ്. പഴയ നികുതിയിൽ നിന്ന് 8.6 മുതൽ 12 ശതമാനംവരെ കുറവാണിത്. അടുത്ത വിഭാഗമായ ഹൈബ്രിഡ് കാറുകളാണ് ജി.എസ്.ടിയിലെ വില കൂടുന്ന ഉൽപന്നം.
നിലവിൽ ചില പ്രത്യേക പരിഗണനകൾ ലഭിച്ചിരുന്ന ഇൗ വാഹനങ്ങൾക്ക് ഇനി 43ശതമാനം നികുതി നൽകണം. നേരത്തേ ഇത് 30.3 ആയിരുന്നു. 12.7ശതമാനം കൂടിയെന്നർഥം. ജി.എസ്.ടി വരുന്നതുകോണ്ട് കോളടിച്ചത് വൈദ്യുതി കാറുകൾക്കാണ്. 20.5ശതമാനം എന്നതിൽ നിന്ന് 12 ആയാണ് നികുതി കുറയുക. പേക്ഷ, ഉപഭോക്താവിന് െതരഞ്ഞെടുക്കാൻ ഇൗ വിഭാഗത്തിൽ അധികം വാഹനങ്ങളില്ല. ഇ വെരിറ്റൊ, ഇ ടു ഒ തുടങ്ങിയവയാണ് ആകെ വിഭവങ്ങൾ. ഇരുചക്ര വാഹനങ്ങളിലേക്ക് വന്നാൽ പ്രധാനമായും രണ്ട് വിഭാഗങ്ങളുണ്ട്. 350സി.സിക്ക് താഴെയും മുകളിലുമാണത്. 350സി.സിയിൽ താഴെയുള്ളവക്ക് 28ശതമാനവും മുകളിലുള്ളവക്ക് 31ശതമാനവുമാണ് നികുതി. ഉയർന്ന സി.സിയുള്ള വാഹനങ്ങൾക്ക് അൽപം വിലകൂടും എന്നതാണ് ഇവിടത്തെ പ്രത്യേകത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.