പുതിയൊരു ഗിയർ സംവിധാനവുമായി ഹ്യൂണ്ടായ് രംഗത്ത്. കോംപാക്ട് മിനി എസ്.യു.വിയായ വെന്യുവിലാണ് ഇൻറലിജൻറ് മാനുവൽ ട്രാൻസ്മിഷൻ അഥവാ ഐ.എം.ടി എന്ന് പേരിട്ട പുതിയ സംവിധാനം അവതരിപ്പിക്കുക. ക്ലച്ച് ചവിട്ടാതെ തന്നെ ഗിയർ മാറ്റാമെന്നതാണ് ഈ സംവിധാനത്തിെൻറ പ്രത്യേകത. ഫസ്റ്റ് ഇൻ ഇൻഡസ്ട്രി അഥവാ വാഹന വ്യവസായത്തിലാദ്യം എന്ന അവകാശവാദവുമായാണ് ഹ്യൂണ്ടായ് ഐ.എം.ടി സംവിധാനത്തെ ഉപഭോക്താക്കളിലെത്തിക്കുന്നത്.
വെന്യുവിലെ 120 എച്ച്.പി 1.0ലിറ്റർ ഡയറക്ട് ഇൻജക്ഷൻ ടർബൊ പെട്രോൾ എഞ്ചിനിലാണ് ഗിയർബോക്സ് ഇണക്കിച്ചേർക്കുക. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകളുടെ ശക്തി ഒരുപോലെ ലഭിക്കുമെന്നതാണ് പുതിയ ഗിയർബോക്സിെൻറ പ്രത്യേകത. മാനുവൽ ഗിയർബോക്സിൽ ഗിയർ മാറ്റം സംബന്ധിച്ച പൂർണ്ണ തീരുമാനം എടുക്കുന്നത് ൈഡ്രവറാണ്. എന്നാൽ പുതിയ വെന്യുവിൽ ഗിയർ ലിവറിൽ ഇൻറൻഷൻ സെൻസർ ഉൾപ്പെടുത്തിയിട്ടുണ്ട്. സെൻസർ ട്രാൻസ്മിഷൻ കൺട്രോൾ യൂനിറ്റിലേക്ക് നൽകുന്ന വിവരങ്ങൾക്കനുസരിച്ചാണ് ഗിയർമാറ്റം തീരുമാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.