മോദി പറന്നത്​ ഹെലികോപ്​ടറിൽ; ചൈനീസ്​ കാറിൽ ഷീ ജിങ്​ പിങ്​

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അനൗപചാരിക ഉച്ച​േകാടിക്കെത്തിയ ചൈനീസ്​ പ്രസിഡൻറ്​ സഞ്ചരിച്ചത്​ കാറിൽ. ചെന്നൈയിൽ നിന്ന്​ മഹാബലിപുരത്തേക്ക്​ ചൈനീസ്​ കമ്പനിയായ ഹോൻകേയുടെ കാറിലായിരുന്നു ഷീ ജിങ്​ പിങ്ങിൻെറ യാത്ര. എന്നാൽ, നേരത്തെ തന്നെ ചെന്നൈയിലെത്തിയ മോദി ഹെലികോപ്​ടറിലാണ്​ മഹാബലിപുരത്തേക്ക്​ നീങ്ങിയത്​.

ചെന്നൈയിൽ നിന്ന്​ മഹാബലിപുരത്തേക്ക്​ 57 കിലോ മീറ്റർ ദൂരമാണുള്ളത്​. ഈ ദുരമത്രയും കാറിലാണ്​ ചൈനീസ്​ പ്രസിഡൻറ്​ സഞ്ചരിച്ചത്​. ​ഷീ ജിങ്​ പിങ്ങിൻെറ സന്ദർശനത്തിൻെറ ഭാഗമായി പ്രത്യേക വിമാനത്തിൽ കാർ ഇന്ത്യയിലെത്തിക്കുകയായിരുന്നു.

ഷീ സഞ്ചരിച്ച കാറിനും പ്രത്യേകതകൾ ഏറെയാണ്​. ചൈനീസ്​ കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ സ്ഥാപക നേതാവായ മാവോ സേ തുങ്ങും ഇതേ കമ്പനിയുടെ കാറുകളാണ്​ ഉപയോഗിച്ചിരുന്നത്​. ചൈനീസ്​ കമ്മ്യൂണിസ്​റ്റ്​ പാർട്ടിയുടെ നേതാക്കളെല്ലാം ഹോൻകേയുടെ കാറുകളാണ്​ ഉപയോഗിക്കാറുള്ളത്​. ചുവന്ന പതാക​യെന്നാണ്​ ചൈനീസ്​ ഭാഷയിൽ ഹോൻകേയുടെ അർഥം.

Tags:    
News Summary - In India, Xi Jinping Travels In China-Made "Hongqi-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.