തിരുവനന്തപുരം: കാലവർഷക്കെടുതികൾ മുന്നിൽ കണ്ട് കരയിലും വെള്ളത്തിലും സഞ്ചാരിക്കാവുന്ന അംഫിബിയൻ വാഹനം വേണമെന്ന് കേരളം കേന്ദ്ര ആഭ്യന്തര മന്ത്രലയത്തോട് ആവശ്യപ്പെട്ടു. കേരളത്തിലെ മഴക്കാല മുന്നൊരുക്ക നടപടികളുടെ ഭാഗമായി ബി.എസ്.എഫിെൻറ രണ്ട് വാട്ടര്‍ വിങ്ങ് ടീം കേരളത്തില്‍ മുന്‍കൂട്ടി എത്തിക്കണം. അംഫിബിയന്‍ വാഹനം ഉള്‍പ്പെടുന്ന രണ്ട് വാട്ടര്‍ വിങ്ങ് ടീമിനെ പാലക്കാടും കണ്ണൂരും നിലനിര്‍ത്തണമെന്നും സംസ്ഥാന ദുരന്ത നിവാര അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. പാകിസ്താനുമായി അതിരിടുന്ന ഗുജറാത്തിലെ റാൻ ഓഫ് കച്ച് ഭാഗത്താണ് ബി.എസ്.എഫ് കാര്യമായിട്ടും ഇത്തരം ആൾ ടെറയിൻ വെഹിക്കിൾ ഉപയോഗിക്കുന്നത്.
ജൂൺ ഒന്നുമുതൽ കാലവർഷത്തിന് തുടക്കമാകുന്ന സാഹചര്യത്തിൽ ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എൻ.ഡി.ആർ.എഫ്) നാല് സംഘം കേരളത്തിലെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. കാലവർഷമെത്തുന്ന സാഹചര്യത്തിൽ ദേശീയ ദുരന്ത പ്രതികരണ സേനയെ മുൻകൂട്ടി വിന്യസിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിലാണിത്.
എൻ.ഡി.ആർ.എഫിെൻറ ഒരു സംഘത്തിൽ 48 പേരാണുണ്ടാവുക. വയനാട്, ഇടുക്കി, തൃശ്ശൂര്‍, ആലപ്പുഴ എന്നീ ജില്ലകളിലാണ് ആദ്യ സംഘം എത്തുക. എൻ.ഡി.ആർ.എഫിെൻറ ഒരു സംഘം നിലവിൽ തൃശൂരിലുണ്ട്. ഇതിനുപുറമെയാണ് ബി.എസ്.എഫിെൻറ രണ്ട് വാട്ടര്‍ വിങ്ങ് സംഘത്തെ കൂടി ആവശ്യപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.