പിടിച്ചുകെട്ടാനാവില്ല; ജെയിംസ്​ ബോണ്ട്​ ചിത്രത്തിൽ ഡിഫൻഡർ

ലാൻഡ്​ റോവറിൻെറ പുത്തൻ എസ്​.യു.വി ഡിഫൻഡർ വൈകാതെ തന്നെ ഷോറുമുകളിലെത്തുകയാണ്​. പുറത്തിറങ്ങും മുമ്പ്​ തന്നെ ത ാരമായിരിക്കുകയാണ്​ ഡിഫൻഡറിപ്പോൾ. ഡാനിയൽ ക്രെയ്​ഗ്​ നായകനാവുന്ന 25ാമത്​ ജെയിംസ്​ ബോണ്ട്​ ചിത്രം നോ ടൈം ടു ഡൈ യിൽ ഡിഫൻഡറുമുണ്ടെന്ന വാർത്തകളാണ്​ എസ്​.യു.വിയെ താരമാക്കിയത്​. സിനിമയുടെ സംഘട്ടനരംഗങ്ങൾ എസ്​.യു.വി ഉപയോഗിച്ച്​ ചിത്രീകരിക്കുന്നതിൻെറ വീഡിയോ പുറത്ത്​ വന്നിരുന്നു.

സിനിമയുടെ സ്​റ്റണ്ട്​ കോ-ഓർഡിനേറ്റർ ​ലീ മോറിസണും സ്​റ്റണ്ട്​ ഡ്രൈവർ ജെസ്​ ഹോക്കിൻസും കൂടി ഡിഫൻഡറിനെ ഓഫ്​ റോഡ്​ ചിത്രീകരണത്തിനായി തയാറാക്കുന്നതിൻെറ വീഡിയോയാണ്​ പുറത്ത്​ വന്നത്​.

Full View

സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന ഡിഫൻഡർ ലാൻഡ്​ റോവറി​​െൻറ സ്ലോവാക്യയിലെ പ്ലാൻറിൽ ആദ്യമായി നിർമിച്ചതാണ്​. ഡിഫൻഡറിൻെറ ഉയർന്ന വകഭേദമായ എക്​സ്​ മോഡലാണ്​ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്​. ഏകദേശം 78,800 യൂറോയാണ്​ വില. ആസ്​റ്റൺമാർട്ടിൻെറ കാറുകളാണ്​ ബോണ്ട്​ ചിത്രങ്ങളിൽ ഉപയോഗിച്ചിരുന്നത്​. ഇപ്പോൾ ആസ്​റ്റൺമാർട്ടിനൊപ്പം ലാൻഡ്​ റോവറും ബോണ്ട്​ ചിത്രങ്ങളിലേക്ക്​ എത്തുകയാണ്​.

Tags:    
News Summary - Land Rover Defender stars in new James Bond-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.