ഇന്ത്യയിലെ ആദ്യ വനിത വർക്ക്​ഷോപ്പുമായി മഹീന്ദ്ര

പൂർണ്ണമായും വനിതകൾ ജോലിക്കാരായെത്തുന്ന വർക്ക്​ഷോപ്പി​ന്​ തുടക്കം കുറിച്ച്​ ഇന്ത്യൻ വാഹനിർമ്മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര. ഒമ്പത്​ വനിതകളാണ്​ ജയ്​പൂരിൽ പ്രവർത്തിക്കുന്ന മഹീന്ദ്ര വർക്ക്​ഷോപ്പിലെ ജീവനക്കാർ. വനിത ജീവനക്കാരെ പ്രോൽസാഹിപ്പിക്കുന്നതിൻെറ ഭാഗമായാണ്​ മഹീന്ദ്രയുടെ നീക്കം.

സാ​ങ്കേതിക വിദഗ്​ധർ​, സർവീസ്​ അഡ്​വൈസർ, ഡ്രൈവർ, മാനേജർ, സെക്യൂരിറ്റി ഗാർഡ്​ തുടങ്ങി വർക്ക്​ഷോപ്പിലെ ജോലികളെല്ലാം സ്​ത്രീകളാണ്​ ചെയ്യുന്നത്​. കമ്പനിയിൽ കൂടുതൽ വനിതാ ജീവനക്കാരെ എത്തിക്കാൻ ലക്ഷ്യമിട്ട്​ മഹീന്ദ്ര ആരംഭിച്ച പിങ്ക്​കോളർ പദ്ധതിയുടെ ഭാഗമായാണ്​ പുതിയ വർക്ക്​ഷോപ്പും ആരംഭിച്ചത്​.

ജീവനക്കാർക്ക്​ പരിശീലനം നൽകു​േമ്പാൾ നൽകേണ്ടിയിരുന്ന ഫീസിൽ വനിതാ ജീവനക്കാർക്ക്​​ മഹീന്ദ്ര ഇളവ്​ അനുവദിച്ചിരുന്നു. ട്രെയിനികളിൽ മൂന്നിലൊന്ന്​ സ്​ത്രീകളെ നിയമിക്കണമെന്ന്​ മഹീന്ദ്ര ഡീലർമാർക്ക്​ നിർദേശം നൽകിയിട്ടുണ്ട്​.

Tags:    
News Summary - Mahindra inaugurates India's first all women-run automobile workshop-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.