ദുബൈ: വിമാനത്തിനകത്തും ഹെലിക്കോപ്റ്ററിനകത്തും ആകാശയാത്ര ചെയ്തവർ നിരവധിപേരുണ്ടാവും. എന്നാൽ അവരിൽ നിന്ന് ഒരു ജെറ്റ്പാക് റൈഡൽ വ്യത്യസ്ഥനാവുന്നത് സ്വയം ചിറക് വിരിച്ച് പറന്നതിനാലാണ്. പ്രൊഫഷണൽ സ്കൈ ഡൈവറായ വി ൻസ് റെഫെറ്റാണ് ദുബൈയിൽ അതി സാഹസിക പ്രകടനം നടത്തിയത്. മിഷൻ ഹ്യുമൺ ഫ്ലൈറ്റ് എന്ന പദ്ധതിയുടെ ഭാഗമായാണ് ജെറ് റ്പാക് എന്ന കമ്പനി പറക്കൽ പരീക്ഷണം നടത്തിയത്.
ജെറ്റ്പാക് ചിറകിൽ റെഫെറ്റ് പറന്നത് ഭൂമിയിൽ നിന്ന് 1800 മീറ്റർ ഉയരത്തിൽ. കാർബൺ ഫൈബറിൽ നിർമിച്ച് ചിറകിന് പറക്കാൻ ശക്തി നൽകുന്നത് ജെറ്റ് എഞ്ചിനാണ്. ചിറക് വിരിച ്ച് പറക്കുന്ന കാഴ്ച ബഹുരസവും മനുഷ്യൻെറ പറക്കൽ സ്വപ്നങ്ങൾക്ക് പുതിയ മാനം നൽകുന്നതുമാണ്.
ദുബൈയിലുള്ള സ്കൈഡൈവ് റൺവേയ ിൽ നിന്ന് പറന്നുയർന്ന് അറേബ്യൻ ഗൾഫ് തടാകത്തിന് മുകളിലൂടെ വട്ടം ചുറ്റി വളരെ ഉയരുമുള്ള ജുമൈറ ബീച്ച് റെസിഡ ൻസ് കെട്ടിട സമുച്ചയത്തിന് മുകളിലേക്ക് റോക്കറ്റ് കണക്കെ കുതിച്ച് വിൻസ് റെഫെറ്റ് കാഴ്ച്ചക്കാരെ രോമാഞ്ചമണിയിച്ചു.
50 ഓളം ടെസ്റ്റ് റൈഡ് നടത്തിയതിന് ശേഷമാണ് അദ്ദേഹം യന്ത്രച്ചിറകിൽ ആകാശത്തേക്ക് പറന്നുയർന്നത്. സുരക്ഷക്കായി പ്രത്യേക കേബിളുകളും വീഴ്ച്ച പ്രതിരോധിക്കാനുള്ള അറസ്റ്റിങ് സംവിധാനവും സജ്ജീകരിച്ചതിന് ശേഷമാണ് ടേക്ക് ഓഫ്. തുടക്കത്തിൽ അൽപം ഉയർന്നുപൊങ്ങി താഴെ വന്ന അദ്ദേഹം ജുമൈറ ബീച്ച് റസിഡൻസിയുടെ മുകളിലേക്ക് മണിക്കൂറിൽ 240 കിലോമീറ്റർ വേഗതിയിൽ റോക്കറ്റ്കണക്കെ കുതിച്ചത് അതിഗംഭീര ദൃശ്യമാണ്.
വെറും എട്ട് സെക്കൻറുകൾ മാത്രമെടുത്താണ് ജെറ്റ്പാക്ക് 100 മീറ്റർ ഉയരത്തിലേക്ക് പൊങ്ങിയത്. 200 മീറ്റർ 12 സെക്കൻറുകൾ കൊണ്ടും 500 മീറ്റർ 19 സെക്കൻറുകൾ കൊണ്ടും ഭേദിച്ചു. 1000 മീറ്ററുകൾ ഉയരത്തിലേക്ക് പോകാൻ വെറും 30 സെക്കൻറുകൾ മാത്രമാണെടുത്തത്. 1800 മീറ്റർ ഉയരത്തിൽ പോയതിന് ശേഷം 1500 മീറ്റർ താഴ്ന്ന് പാരച്യൂട്ടിലാണ് റെഫെറ്റ് ലാൻഡ് ചെയ്തത്. ‘‘ഇത് സാധ്യമായതിൽ അങ്ങേയറ്റം സന്തോഷവാനാണ്. ടീംവർക്കിലൂടെ മാത്രമാണ് ഇൗ ഫലം കിട്ടിയത്. ഓരോ ചെറിയ സ്റ്റെപ്പും വലിയ ഫലമാണ് ഞങ്ങൾക്ക് തന്നത്. ജെറ്റ്മാൻ വിൻസ് റെഫെറ്റ് ആകാശയാത്രക്ക് ശേഷം പറഞ്ഞു.
2015ൽ തന്നെ അദ്ദേഹം ജെറ്റ്പാക്കിൽ പറക്കൽ പരീക്ഷണം നടത്തിയിരുന്നു. ‘യങ്ങ് ഫെതേർസ്’ എന്ന പേരിൽ യൂട്യൂബിലിട്ട ഷോട്ട് ഫിലിമിലായിരുന്നു വൈവ്സ് റോസിയെന്ന സ്വിസ് മിലിറ്ററിയിൽ പ്രവർത്തിച്ചിരുന്ന പങ്കാളിയുമൊത്ത് ജെറ്റ്പാക് പരീക്ഷണം നടത്തുന്ന ദൃശ്യങ്ങൾ റെഫെറ്റ് പങ്കുവെച്ചത്. വർഷങ്ങൾ പിന്നിട്ടപ്പോൾ ജെറ്റ്പാക്ക് കൂടുതൽ നൂതനവും പ്രവർത്തനക്ഷമവുമായതായി പുതിയ വിഡിയോയിൽ കാണാം.
ജെറ്റ്പാക്കിനെ പറന്നുപൊങ്ങി വെർട്ടിക്കൽ ലാൻഡിങ്ങിന് സാധ്യമാക്കിയ എഞ്ചിനിയർമാർ ഇന്ത്യക്കാരനായ മുഹമ്മദ് റാഷിദ് ചെമ്പൻകണ്ടി, സ്വിറ്റ്സർലാൻഡുകാരനായ ആൻഡ്രെ ബെർനെറ്റ് ഫ്രാൻസിൽ നിന്നും മാത്യു കോർട്ടോയിസ് എന്നിവരാണ്. 2015ൽ റെഫെറ്റും പങ്കാളിയും ജെറ്റ്പാക്ക് പരീക്ഷിച്ചപ്പോൾ ഹെലിക്കോപ്റ്ററിൽ നിന്ന് എടുത്തുചാടിയായിരുന്നു പറന്നത്. എന്നാൽ, പുതിയ ജെറ്റ്പാക്കിൽ വെർട്ടിക്കൽ ടേക്ക് ഓഫ് ലാൻഡിങ് (VTOL) കൂടി സാധ്യമായതോടെ വിമാനമില്ലാതെ സ്വയം നിയന്ത്രിച്ച് പറക്കുന്ന മനുഷ്യനെന്ന സ്വപ്നം യാഥാർഥ്യത്തോടടുത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.