കാറിനകത്തെ കോവിഡ്​ പ്രതിരോധ കവചങ്ങളുമായി മാരുതി

കാർ യാത്രയിൽ കോവിഡിൽനിന്ന്​ രക്ഷനേടാനായി മാരുതി പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചു. കാർ കാബിൻ പ്രൊട്ടക്​ടീവ്​ പാർട്ടീഷൻ, ഫൈസ്​ വൈസർ, ഡിസ്​പോസബിൾ സ്​പെക്​ടക്​ളസ്​ എന്നീ ഉൽപ്പന്നങ്ങളാണ്​ മാരുത ജെനുവിൻ ആക്​സസറീസ്​ വഴി ലഭ്യമാക്കിയിരിക്കുന്നത്​. 

മുന്നിലെയും പിന്നിലെയും യാത്രക്കാരെ തമ്മിൽ വേർതിരിക്കുന്ന സുതാര്യമായ പ്ലാസ്​റ്റിക്​ ഷീറ്റാണ്​ കാർ കാബിൻ ​പ്രൊട്ടക്​ടീവ്​ പാർട്ടീഷൻ. എർട്ടിഗ, എക്​സ്​.എൽ.6, സിയാസ്​, എസ്​-ക്രോസ്സ്​, പഴയ മോഡൽ വാഗൺആർ, റിറ്റ്​സ്​, ഡിസയർ ടൂർ, സെലേരിയോ, ആൾ​ട്ടോ തുടങ്ങിയ മോഡലുകൾക്ക്​ ഇവ ലഭ്യമാണ്​. 549 മുതൽ 649 രൂപ വരെയാണ്​ ഇതി​​െൻറ വില. വിറ്റാര ബ്രെസയിലും ഈക്കോയിലും ഉടൻ തന്നെ ലഭ്യമാകും. 

ഫൈസ്​ വൈസറി​​െൻറ വില 55 രൂപയാണ്​. ഇത്​ ഉപയോഗിച്ചാൽ കണ്ണ്​, മൂക്ക്​, വായ എന്നിവക്ക്​ സംരക്ഷണം ലഭിക്കും. അണുബാധയേൽക്കുന്നതിൽനിന്നും പരിഹാരമേകും. ഡിസ്​പോസബിളായിട്ടുള്ള കണ്ണടക്ക്​ 100 രൂപയാണ്​ വില. മാരുതിയുടെ ഷോറൂമുകളിൽ ഇവ ലഭ്യമാണ്​. ​ 
 

Tags:    
News Summary - Maruti introduces new products to prevent Covid-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.