മാരുതിയുടെ വാഹനത്തിന് എന്തൊക്കെ ചെയ്യാനാകും. ഇൗ േചാദ്യത്തിന് വൈവിധ്യപൂർണമായ ഉത്തരം ഒരാളും പ്രതീക്ഷിക്കുന്നില്ല. കാരണം, ആളെ കയറ്റുക എന്നതാണ് മാരുതിക്ക് ആകെ അറിയാവുന്ന പണിയെന്ന് സാമാന്യ ധാരണയുണ്ട്. ഇതേ ചോദ്യം ടാറ്റയെപറ്റി വന്നാൽ സ്ഥിതി വ്യത്യസ്തമാകും. ആളെ കയറ്റുകയും ഭാരം വഹിക്കുകയും യുദ്ധത്തിൽ പോരാടുകയും ഒക്കെ ചെയ്യുന്ന വാഹനങ്ങൾ ടാറ്റ നിർമിക്കുന്നുണ്ട്. 2017 ജൂലൈയിലെ കണക്കെടുത്താൽ മാരുതി സുസുക്കി വിൽപനയിൽ സ്ഥായിയായ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2016 ജൂലൈയുമായി താരതമ്യെപ്പടുത്തിയാൽ 20.6 ശതമാനത്തിെൻറ വമ്പൻ വളർച്ചയാണ് 2017ൽ കമ്പനിക്കുണ്ടായത്. മാരുതിയുടെ ജനപ്രിയ ഉൽപന്നങ്ങളിലെ ചെറുകാറുകളായ ആൾേട്ടാ, വാഗൺ ആർ, മധ്യനിരയിലെ ബലേനൊ, സ്വിഫ്റ്റ്, റിറ്റ്സ്, ഇഗ്നിസ്, ഡിസയർ, സെലേറിയോ വലിയ സെഡനായ സിയാസ്, വാനുകളായ ഒമ്നി, ഇക്കോ ഭാരം വഹിക്കുന്ന സൂപ്പർ കാരി തുടങ്ങിയവയെല്ലാം വിൽപനയിൽ വളർച്ച രേഖപ്പെടുത്തി.
വായന നിർത്തിയിട്ട് ഒന്നുകൂടി മുകളിലേക്ക് പോയാൽ അവസാനമായി ഒരു സാധനത്തെപ്പറ്റി പറഞ്ഞിരിക്കുന്നത് ശ്രദ്ധയിൽപ്പെടും. സൂപ്പർ കാരി എന്നാണ് ഇൗ നിർമിതിയുടെ പേര്. മാരുതിയുമായി ചേർത്തുവെച്ചാൽ അൽപം കൗതുകമുണ്ടാക്കുന്ന വാഹനമാണിത്. 2016 മുതൽ കമ്പനി സൂപ്പർ കാരി വിൽക്കുന്നുണ്ട്. 2016 ജൂലൈയിൽ വിൽപന 14 എണ്ണം മാത്രമായിരുന്നു. ഒരുവർഷം പിന്നിട്ടപ്പോൾ 703 ആയി വർധിച്ചു. എന്താണ് ഇൗ അപൂർവ ജനുസ്സിെൻറ പ്രത്യേകത. സൂപ്പർ കാരിയെ മനസ്സിലാക്കാൻ അതേപോലുള്ള വാഹനത്തെപ്പറ്റി പറയുന്നതാണ് നല്ലത്.
സാമ്യമുള്ളത് സാമ്യമുള്ളതിനെ തിരിച്ചറിയും എന്നാണല്ലോ പ്രമാണം. മഹീന്ദ്ര മാക്സിമൊ, ഫോഴ്സ് ട്രംബ്, ടാറ്റ എയ്സ് തുടങ്ങിയവയെപ്പോലെ ചെറിയ രീതിയിൽ ഭാരംവഹിക്കുന്ന വാഹനമാണ് സൂപ്പർ കാരി. രൂപവും ഏതാണ്ട് ഇവയോട് ചേർന്നുനിൽക്കും. എയ്സോ മാക്സിമോയോ പോലെ അത്ര ആകാര വടിവുള്ളവനല്ല സൂപ്പർ കാരി. മുന്നിൽനിന്ന് നോക്കിയാൽ വാ തുറന്ന് നിൽക്കുന്ന ഏതോ ജന്തുവിനെ അനുസ്മരിപ്പിക്കും. 3800 എം.എം നീളവും 1562 എം.എം വീതിയുമുണ്ട്. 160 എം.എം ആണ് ഗ്രൗണ്ട് ക്ലിയറൻസ്. ഉള്ളിലെത്തിയാൽ സാധനങ്ങൾ സൂക്ഷിക്കാനുള്ള ഇടങ്ങളുടെ ധാരാളിത്തമാണ് ആദ്യം ശ്രദ്ധയിൽപ്പെടുക. രണ്ടുപേർക്ക് സുഖമായിരിക്കാം. കോ ഡ്രൈവർ സീറ്റ് വിശാലമാണ്.
മാരുതിയുടെ രണ്ട് സിലിണ്ടർ 793 സി.സി ഡീസൽ എൻജിനാണ് സൂപ്പറിന് കരുത്ത് നൽകുന്നത്. മാരുതി സ്വന്തമായി നിർമിച്ച ആദ്യ ഡീസൽ എൻജിനാണിത് (ഫിയറ്റിെൻറ ഡി.ഡി.െഎ.എസ് മൾട്ടിജെറ്റ് ഡീസൽ എൻജിൻ െവച്ചാണല്ലോ മാരുതിയുടെ കളിമുഴുവനും). 3500 ആർ.പി.എമ്മിൽ 35 ബി.എച്ച്.പി കരുത്തും 200 ആർ.പി.എമ്മിൽ 75എൻ.എം ടോർക്കും എൻജിൻ ഉൽപാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണ്. 80 കിലോമീറ്റർ ആണ് പരമാവധി വേഗം. 22.3 കിേലാമീറ്റർ എന്ന മെച്ചപ്പെട്ട ഇന്ധനക്ഷമതയും നൽകും. ഭാരംവഹിക്കലാണ് പ്രധാന ജോലിയെന്നതിനാൽ എത്ര കിലോ വരെ കയറ്റാനാകും എന്നത് ഏറെ പ്രാധാന്യമുള്ളതാണ്. കമ്പനി പറയുന്നത് 740 കിലോഗ്രാം സാധനംവരെ സൂപ്പർ കാരി ചുമക്കുമെന്നാണ്. വില 4.03 ലക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.