മൈക്രയും സണ്ണിയും ഇന്ത്യയിൽനിന്ന്​ വിടവാങ്ങുന്നുവോ?

നിസാ​​െൻറ ജനപ്രിയ മോഡലുകളായ മൈക്രയും സണ്ണിയും കമ്പനിയുടെ ഇന്ത്യൻ വെബ്​സൈറ്റിൽനിന്ന്​ അപ്രത്യക്ഷ്യമായി. കൂടാതെ ടെറാനോയും മൈക്ര ആക്​ടീവും സൈറ്റിൽനിന്ന്​ നീക്കിയിട്ടുണ്ട്​. നിലവിൽ രണ്ട്​ വാഹനങ്ങൾ മാത്രമാണ് വെബ്​സൈറ്റിലുള്ളത്​.​ കിക്ക്​സി​​െൻറ ബി.എസ്​ 6 വകഭേദവും പെർഫോർമൻസ്​ സ്​പോർട്​സ്​ കാറായ ജി.ടി-ആറും. പുതിയ കിക്​സ്​ വരുന്നതി​​െൻറ ഭാഗമായാണ്​ ടെറാനോ നിരത്തൊഴിയുന്നതെന്നാണ്​ വിവരം. 

ചെന്നൈയിലെ പ്ലാൻറിൽനിന്ന്​ 2010ലാണ്​ മൈക്ര​ ആദ്യമായി പുറത്തിറങ്ങിയത്​. 2011ൽ സണ്ണിയും 13ൽ ടെറാനോയും അരങ്ങിലെത്തി. നിസാ​​െൻറ മുഖമുദ്രയായിരുന്നു മൂന്ന്​ പ്രധാന വാഹനങ്ങളാണ്​ ഇപ്പോൾ വെബ്​സൈറ്റിൽനിന്ന്​ നീക്കിയിരിക്കുന്നത്​.

2.12 കോടിയാണ്​ ജി.ടി-ആറി​​െൻറ ഷോറൂം വില. 3.8 വി6 ഇരട്ട ടർബോ പെട്രോൾ എൻജിനാണ്​ ഇതിലുള്ളത്​. പരമാവധി കരുത്ത്​ 562 ബി.എച്ച്​.പിയും ടോർക്ക്​ 637എൻ.എമ്മുമാണ്​.

1.3 ലിറ്റർ ടർബോ പെട്രോൾ എൻജിനായിരിക്കും പുതിയ കിക്ക്​സിലുണ്ടാവുക. 156 പി.എസ്​ കരുത്തും 254 എൻ.എം ടോർക്കും ഈ എൻജിൻ നൽകും. ​വി.ഡി.സി, ഇ.എസ്​.സി, ട്രാക്​ഷൻ കൺട്രോൾ സംവിധാനം തുടങ്ങി സുരക്ഷയുടെ കാര്യത്തിലും മുൻപന്തിയിലാകും. ക്രൂയിസ്​ കൺട്രോൾ, ഹിൽ സ്​റ്റാർട്ട്​ അസിസ്​റ്റൻസ്​ തുടങ്ങിയ ഫീച്ചറുകളും കിക്ക്​സിലുണ്ട്​. 

ഇത്​ കൂടാതെ മറ്റൊരു എസ്​.യു.വി കൂടി ഉടൻ നിസാൻ ഇന്ത്യയിലെത്തിക്കും​. ഇതി​​െൻറ ടീസർ ചിത്രങ്ങൾ മാസങ്ങൾക്ക്​ മു​െമ്പ ജപ്പാൻ കമ്പനി പുറത്തുവിട്ടിരുന്നു. ഇപ്പോൾ നിരത്തൊഴിഞ്ഞ വാഹനങ്ങൾ ബി.എസ്​ 6 മാനദണ്ഡങ്ങൾക്കനുസരിച്ച്​ പരിഷ്​കരിച്ച്​ തിരിച്ചുവരുമോയെന്നാണ്​ വാഹനപ്രേമികൾ ഉറ്റുനോക്കുന്നത്​. 

Tags:    
News Summary - micra and sunny removed from indian website

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.