ഇന്ത്യയുടെ പ്രിയ എസ്.യു.വികളിൽ മുമ്പന്മാരായ റെനോ ഡസ്റ്ററും ഫോർഡ് എക്കോ സ്പോർട്ടും മാറ്റത്തിെൻറ പാതയിലാണ്. കുഞ്ഞൻ എസ്.യു.വികളിൽ സമ്പൂർണനെന്ന് അറിയപ്പെടുന്ന ഡസ്റ്റർ രൂപത്തിലും ഭാവത്തിലും മാറുകയാണ്. എസ്.യു.വികൾക്ക് ചേർന്ന രൂപമാണെങ്കിലും ഡസ്റ്റർ ആധുനികനല്ലെന്ന പരാതി വ്യാപകമാണ്. പ്രത്യേകിച്ചും അകത്തളത്തിലെ ആഡംബരക്കുറവ് ഉപഭോക്താക്കളെ അകറ്റുന്നുണ്ട്. കുഞ്ഞൻ കാറുകളിൽപോലും തൊട്ട് പ്രവർത്തിപ്പിക്കാവുന്ന സംവിധാനങ്ങൾ വരുന്ന പുതിയകാലത്ത് റെനോക്ക് ൈകയുംകെട്ടി േനാക്കിയിരിക്കാവുന്ന സ്ഥിതിയില്ല.
പുതിയ ഡസ്റ്റർ ഫ്രാങ്ക്ഫർട്ട് മോേട്ടാർഷോയിലാണ് അവതരിപ്പിച്ചത്. മുൻവശത്തിന് കാര്യമായ മാറ്റമുണ്ട്. ഗ്രില്ലുകളും ഹെഡ്ലൈറ്റുകളും മാറി. ടെയിൽലൈറ്റുകളുടെ രൂപത്തിൽ മാറ്റം വരുത്തുകയും സ്ഥാനം കൂടുതൽ അറ്റത്തേക്ക് നീക്കുകയും ചെയ്തു. ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന വാഹനത്തിൽ അന്താരാഷ്ട്രവിപണിക്ക് വേണ്ടിയുള്ള പ്രത്യേകതകളാണ് ഇണക്കിച്ചേർത്തിരിക്കുന്നത്. ഡാഷ്ബോർഡ് പുനർനിർമിച്ചിട്ടുണ്ട്. നാവിഗേഷൻ സിസ്റ്റം അൽപം മുകളിലേക്ക് മാറുകയും ഒന്നിലധികം കാമറകൾ വരുകയും ചെയ്തു. ഒാേട്ടാമാറ്റിക് എയർകണ്ടീഷൻ, ഹെഡ്ലൈറ്റ് എന്നിവയുമുണ്ട്. പ്ലാറ്റ്ഫോം പഴയത് തന്നെയാണ്. എൻജിനിലും ഗിയർബോക്സിലും മാറ്റമുണ്ടാകില്ലെന്നാണ് സൂചന. പുതിയ ഡസ്റ്റർ ഇന്ത്യയിൽ അവതരിപ്പിക്കുന്ന കൃത്യമായ തീയതിയൊന്നും റെനോ പറഞ്ഞിട്ടില്ല. 2018 ഡൽഹി ഒാേട്ടാ എക്സ്പോയിൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം. നിലവിൽ തങ്ങളുടെ ഡസ്റ്റർ അടിസ്ഥാനപ്പെടുത്തിയുള്ള കാപ്ച്യൂർ ക്രോസ് ഒാവറിെൻറ അവതരണത്തിനൊരുങ്ങുകയാണ് റെനോ.
ഫോർഡിെൻറ തലവര തിരുത്തിയ കുഞ്ഞൻ എസ്.യു.വി എക്കോസ്പോർട്ടും പുതുമകളുമായി എത്തുകയാണ്. എൻജിനുകളിൽ ഉൾപ്പടെ കാര്യമായ പരിഷ്കരണങ്ങളാണ് കമ്പനി വരുത്തിയിരിക്കുന്നത്. മുന്നിലെ രൂപത്തിൽ വലിയ മാറ്റങ്ങളുണ്ട്. ഷഡ്ഭുജാകൃതിയിലെ ഗ്രില്ലും പുത്തൻ ഹെഡ്ലൈറ്റുകളും മനോഹരം. ബമ്പറും ഫോഗ്ലാമ്പുകളും പുനർനിർമിച്ചിട്ടുണ്ട്. അലോയ് വീലുകൾക്കും പുതിയ ഡിസൈനാണ്. വശങ്ങളും പിൻഭാഗവും വലിയ വ്യത്യാസമില്ലാതെ തുടരുന്നു. ഉള്ളിലെത്തിയാൽ, സെൻറർ കൺസോളിൽ വലിയ ടച്ച്സ്ക്രീൻ ഇൻഫോടൈൻമെൻറ് സിസ്റ്റം സ്ഥാനം പിടിച്ചു. ഇതിൽ ഫോർഡിെൻറ സിങ്ക് മൂന്ന് സോഫ്റ്റ്വെയറും ആപ്പിൾ കാർപ്ലേ, ആൻട്രോയ്ഡ് ഒാേട്ടാ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ഇൻസ്ട്രുമെൻറ് ക്ലസ്റ്ററും സ്റ്റിയറിങ് വീലും മൊത്തത്തിൽ മാറി. ഉൾവശത്ത് നേരേത്ത വെള്ളി നിറത്തിലുണ്ടായിരുന്ന ചെറിയഭാഗങ്ങൾ ഇപ്പോൾ വാഹനത്തിെൻറ കളറിലേക്ക് മാറി.
ഫോർഡിെൻറ പുതുപുത്തൻ ഡ്രാഗൻ സീരീസ് പെേട്രാൾ എൻജിനുകളുടെ ഇന്ത്യയിലേക്കുള്ള അരങ്ങേറ്റം എക്കോസ്പോർട്ടിലൂടെ ആയിരിക്കും. 1.5 ലിറ്റർ മൂന്ന് സിലിണ്ടർ എൻജിൻ 120ബി.എച്ച്.പി കരുത്ത് ഉൽപാദിപ്പിക്കും. താഴ്ന്ന വേരിയൻറുകൾക്ക് 1.2ലിറ്റർ മൂന്ന് സിലിണ്ടർ എൻജിനുമുണ്ടാകും. ഡീസലിൽ പഴയ 1.5ലിറ്റർ 100ബി.എച്ച്.പി എൻജിൻ തുടരും. 1.0 ലിറ്റർ എക്കോബൂസ്റ്റ് പെട്രോളും ഒഴിവാക്കാൻ സാധ്യതയില്ല. ക്രുസ് കൺട്രോൾ, പിന്നിലെ കാമറ, ഒാേട്ടാമാറ്റിക് എ.സി എന്നിവയും ഉയർന്ന വിഭാഗത്തിൽ ഉണ്ടാകും. ടാറ്റ നെക്സൺ, മാരുതി ബ്രെസ തുടങ്ങിയ എതിരാളികളോട് പിടിച്ച് നിൽക്കുകയാണ് ഫോർഡിെൻറ പുതിയ അവതാരരഹസ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.