??.?? ???????

ലോക്ക്​ഡൗൺ കാലത്ത്​ പുറത്തിറങ്ങിയ വാഹനങ്ങൾ ഇവയാണ്​

ലോക്ക്​ഡൗൺ കാലം വാഹന വിപണിയെ ഉലച്ചത്​ കുറച്ചൊന്നുമല്ല. ഇന്ത്യയിൽ ഒരുപാട്​ വാഹനങ്ങൾ ഈ സമയത്ത്​ പുറത്തിറങ്ങ ാൻ അണിയറയിൽ ഒരുങ്ങിനിൽക്കുകയായിരുന്നു. അതിനിടയിലാണ്​ കോവിഡ്​ വന്ന്​ എല്ലാം റിവേഴ്​സ്​ ഗിയറിലേക്ക്​ തള്ളിയ ിട്ടത്​. എന്നാൽ, ഈ സമയത്തും ചില കമ്പനികൾ പുതിയ മോഡലുകൾ പുറത്തിറക്കി. സാധാരണഗതിയിൽ വലിയ പരിപാടികൾ സംഘടിപ്പിച്ച ാണ്​ പുതിയ പടക്കുതിരകളെ പുറത്തിറക്കാറ്​. ലോക്ക്​ഡൗൺ കാലം ഇത്തവണ പലരും ഓൺലൈൻ വഴിയാണ്​ വാഹനങ്ങൾ അവതരിപ്പിച്ചത ്​. ഇതോടൊപ്പം ഓൺലൈനായി വാഹനങ്ങൾ വാങ്ങാനുള്ള സൗകര്യങ്ങളും ഹ്യുണ്ടായ്​ പോലുള്ള കമ്പനികൾ ഏർപ്പെടുത്തിയിട്ട ുണ്ട്​.

ഹെക്​ടർ ബി.എസ്​ 6 ഡീസൽ
ഏപ്രിൽ പത്തിനാണ്​ എം.ജി ഹെക്​ടർ ബി.എസ്​ 6 ​ഡീസൽ വാഹനം പുറത്തിറക് കിയത്​. 13.88 ലക്ഷം മുതൽ 17.72 ലക്ഷം വരെയാണ്​ ഷോറൂം വില. പഴയ ബി.എസ്​ 4 മോഡലിനേക്കാൾ 44,000 രൂപ​ വർധിച്ചു​. ബി.എസ്​ 6 പെട്രോൾ മോഡൽ ഫെബ്രുവരിയിൽ തന്നെ ചൈനീസ്​ കമ്പനി പുറത്തിറക്കിയിരുന്നു. പെട്രോൾ മോഡലിന്​ 26,000 രൂപയാണ്​ വർധിച്ചത്​. ഡീസൽ എൻജി​​െൻറ കരുത്തിൽ മാറ്റങ്ങളൊന്നും ​വരുത്തിയിട്ടില്ല. രണ്ട്​ ലിറ്റർ മൾട്ടിജെറ്റ്​ ഡീസൽ എൻജിൻ പരമാവധി 168 ബി.എച്ച്​.പിയും 350 എൻ.എം ടോർക്കും നൽകും.

മാരുതി സെലേരിയോ എക്​സ്​

സെലേരിയോ എക്​സ്​ ബി.എസ്​ 6
മാരുതി ഏ​പ്രിൽ രണ്ട്​ മുതലാണ്​ സെലേരിയോ എക്​സ്​ ബി.എസ്​ 6 മോഡൽ തങ്ങളുടെ ​െവബ്​സൈറ്റിൽ ഉൾപ്പെടുത്തിയത്​. 4.90 ലക്ഷം മുതൽ 5.67 ലക്ഷം രൂപ കൊടുത്ത്​ ഈ വാഹനം സ്വന്തമാക്കാം. പഴയ മോഡലിനേക്കാൾ 15,000 രൂപായാണ്​ വർധിച്ചത്​. 1.0 ലിറ്റർ, 3 സിലിണ്ടർ എൻജിൻ തന്നെയാണ്​ ഈ ഹാച്ച്​ബാക്കിനെ ചലിപ്പിക്കുക​​. 66 ബി.എച്ച്​.പിയും 90 എൻ.എം ടോർക്കും ഈ എൻജിൻ നൽകും. മാനുവൽ, ഓ​ട്ടോമാറ്റിക്​ വേരിയൻറുകൾ പുതിയ സെലേരിയോയിലും ലഭ്യമാണ്​. രണ്ട്​ വേരിയൻറിലും 21.63 കിലോമീറ്റർ വരെ മൈലേജ്​ പ്രതീക്ഷിക്കാം.

ടാറ്റ നെക്​സൺ

നെക്​സൺ എക്​.ഇസഡ്​ പ്ലസ്​ (എസ്​)
ടാറ്റയുടെ ജനപ്രിയ ഹാച്ച്​ ബാക്കായ നെക്​സണിൽനിന്ന്​ പുതിയ വേരിയൻറ്​ കൂടി കമ്പനി അവതരിപ്പിച്ചു. നെക്​സൺ എക്​.ഇസഡ്​ പ്ലസ്​ (എസ്​) പെട്രോൾ മോഡലിന്​ 10.10 ലക്ഷവും ഡീസൽ മോഡലിന്​ 11.60 ലക്ഷവുമാണ്​ ഷോറൂം വില. നിലവിലുണ്ടായിരുന്ന എക്​സ്​.ഇസഡ്​ പ്ലസിനും എക്​സ്​.ഇസഡ്​ പ്ലസ്​ (ഒ) വേരിയൻറിനും ഇടയിലാണ്​ പുതിയ ​അവതാരത്തി​​െൻറ സ്​ഥാനം. ഇലക്​ട്രിക്​ സൺറൂഫ്​, ഓ​ട്ടോമാറ്റിക്​ ഹെഡ്​ലാമ്പ്​, റെയിൻ സെൻസിങ്​ വൈപ്പേഴ്​സ്​, ക്രൂയിസ്​ കൺട്രോൾ, മൾട്ടി ഡ്രൈവ്​ മോഡ്​സ്​, പിന്നിലെ എ.സി വ​െൻറുകൾ, ഓ​ട്ടോമാറ്റിക്​ ​ൈക്ലമറ്റ്​ കൺട്രോൾ, സ്​മാർട്ട്​ കീ പുഷ്​ ബട്ടൺ എന്നിവയെല്ലാം പുതിയ മോഡലി​​െൻറ സവിശേഷതകളാണ്​.

ഹ്യുണ്ടായ്​ വെർണ

ഹ്യുണ്ടായ്​ വെർണ
ദിവസങ്ങൾക്ക്​ മുമ്പാണ്​ ഹ്യുണ്ടായി മുഖംമിനുക്കിയ വെർണയെ അവതരിപ്പിച്ചത്​. 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ മൂന്ന്​ എൻജിൻ വകഭേദങ്ങളുമായാണ്​ വെർണയെത്തുന്നത്​. മൂന്ന്​ എൻജിനുകളും ബി.എസ്​ 6 നിലവാരത്തിലുള്ളതാണ്​. ബേസിക്​ പെട്രോൾ മോഡലായ ‘എസ്​’ വേരിയൻറിന്​ 9.30 ലക്ഷമാണ്​ ഷോറൂം വില. 10.65 ലക്ഷം മുതൽ 15.09 ലക്ഷം വരെയാണ്​ ഡീസൽ വേരിയൻറുകളുടെ വില. ടർബോ പെട്രോൾ മോഡലിൽ എസ്​.എക്​സ്​ (ഒ) എന്ന ഒപ്​ഷൻ മാത്രമാണ്​ ലഭിക്കുക. 13.99 ലക്ഷമാണ്​ ഇതിൻെറ ഷോറൂം വില.

പഴയ മോഡലിനേക്കാൾ ഒരുപാട്​ പരിഷ്​കാരങ്ങളാണ്​ വെർണയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​. മുമ്പിലെ ഗ്രില്ലിനടക്കം മാറ്റങ്ങൾ വന്നു. ഇരുനിറത്തിലുള്ള അലോയ്​ വീൽ കൂടുതൽ അഴകേകുന്നു. പിന്നിൽ വരുത്തിയ പരിഷ്​കാരങ്ങളും കൂടുതൽ ചന്തം നൽകുന്നു. അകത്തും എണ്ണിയാലൊതുങ്ങാത്ത സവിശേഷതകളാണ്​ ഒളിപ്പിച്ചുവെച്ചിരിക്കുന്നത്​. എട്ട്​ ഇഞ്ച്​ ഇൻഫോടെയിൻ​മ​​െൻറ്​ സംവിധാനം ഡാഷ്​ ബോർഡിൽ ഉയർന്നുനിൽപ്പുണ്ട്​. മുന്നിലെ വ​െൻറിലേറ്റഡ്​ സീറ്റുകൾ, വയർലെസ്​ മൊബൈൽ ഫോൺ ചാർജിങ്​, സൺറൂഫ്, വോയ്​സ്​ കമാൻഡടക്കമുള്ള 45 ഫീച്ചറുകൾ അടങ്ങിയ ബ്ലൂലിങ്ക്​ കണക്​റ്റിവിറ്റി സംവിധാനം എന്നിവയെല്ലാം വെർണയെ മികവുറ്റതാക്കുന്നു.

മഹീന്ദ്ര ബൊലേറോ

ബൊലേറോ ബി.എസ്​ 6
മാർച്ച്​ 25നാണ്​ മഹീന്ദ്രയുടെ പരിഷ്​കരിച്ച ബൊലേറോ പുറത്തിറക്കിയത്​. 7.76 ലക്ഷം മുതൽ 8.78 ലക്ഷം വരെയാണ്​ ഷോറൂം വില. 1.5 ലിറ്റർ, മൂന്ന്​ സിലിണ്ടർ ബി.എസ്​ 6 ഡീസൽ എൻജിനാണ്​ ഉപയോഗിക്കുന്നത്​. 75 ബി.എച്ച്​.പിയും 210 എൻ.എം ടോർക്കും ഈ എൻജിൻ കരുത്ത്​ നൽകും. പഴയ മോഡലിനേക്കാൾ ഒരുപാട്​ മാറ്റങ്ങൾ ബൊലേറോയിൽ സംഭവിച്ചിട്ടുണ്ട്​​. മുന്നിലെ ബംബർ സ്​കോർപിയോയെ ഓർമിപ്പിക്കും​. എയർ ഡാം, ഫോഗ്​ ലാമ്പ്​ എന്നിവയുൾപ്പെട്ട ബംബറി​​െൻറ ഡിസൈനിങ്​ ഏറെ മികച്ചതാണ്​. പിന്നിൽ ടെയിൽ ലാമ്പിനടക്കം വ്യത്യാസം വന്നിട്ടുണ്ട്​.

Tags:    
News Summary - new vehicles arrived in the time of lock down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.