ബംഗളൂരു: പമ്പുകളിലെ നീണ്ട ക്യൂവിൽ ഇന്ധം നിറക്കാൻ നിൽക്കേണ്ടി വരുന്നതിന് പരിഹാരമായി പെട്രോളിയം ഉൽപ്പന്നങ്ങൾ ഇനി വീടുകളിലെത്തും. ബംഗളൂരുവിലെ ഒരു സ്റ്റാർട്ട് അപ് കമ്പനിയാണ് വീടുകളിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ ഡെലിവറി ചെയ്യാനുള്ള പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. നഗരത്തിലെ തെരഞ്ഞെടുത്ത മേഖലകളിലെ വീടുകളിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ നൽകാനൊരുങ്ങുകയാണ് മൈ പെട്രോൾ പമ്പ് എന്ന കമ്പനി.
പെട്രോളും ഡീസലും വീടുകളിലെത്തിക്കുന്നതിന് ചെറിയ തുക കമ്പനി സർവീസ് ചാർജായി വാങ്ങും. മിനിമം ഡെലിവറി ചാർജായി 99 രൂപയാണ് നൽകേണ്ടി വരിക. 100 ലിറ്ററിന് മുകളിൽ ഒാരോ ലിറ്ററിനും 1 രൂപ ഇത്തരത്തിൽ നൽകണം. ഒാൺലൈനിലൂടെയോ ഫോണിലൂടെയോ ഇന്ധനം ബുക്ക് ചെയ്യാവുന്നതാണ്. ഇതിന് ശേഷം ഡെലിവറി ചെയ്യുന്ന സമയത്തോ മുൻകൂറായോ പണം നൽകാം. കാർഡ് സ്വയ്പ്പ് ചെയ്യാനുള്ള സൗകര്യവും കമ്പനി നൽകുന്നുണ്ട്.
പൂർണമായും എണ്ണ കമ്പനികൾ അവകാശപ്പെടുന്ന ഗുണനിലവാരം പാലിച്ച് കൊണ്ടാണ് െപട്രോൾ ഡെലിവറി ചെയ്യുന്നതെന്നാണ് കമ്പനിയുടെ അവകാശവാദം. എന്നാൽ ഇത്തരത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ വീടുകളിൽ ഡെലിവറി ചെയ്യുന്ന ആദ്യ സംരംഭമല്ല മൈ പെട്രോൾ പമ്പ് എന്നാണ് റിപ്പോർട്ടുകൾ. പൂണൈ പോലുള്ള ചില ഇന്ത്യൻ നഗരങ്ങളിൽ പെട്രോൾ വീടുകളിൽ ഡെലിവറി ചെയ്യുന്നതിനുള്ള പദ്ധതി ആരംഭിച്ചതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.