അതിരുകളില്ലാത്ത ആകാശത്തിലേക്ക്​ കുതിക്കാം; പറക്കും വാഹനം വിപണിയിലേക്ക്​ – VIDEO

വാഷിങ്ടൺ: കുറഞ്ഞ ചിലവിൽ പറക്കുക എന്ന സാധാരണക്കാരുടെ സ്വപ്നങ്ങൾ പൂവണിയുന്നു. ഗൂഗിൾ സഹസ്ഥാപകൻ ലാറിപേജിെൻറ സഹായത്തോട് കൂടി പ്രവർത്തിക്കുന്ന സ്റ്റാർട്ട് അപ് കമ്പനിയാണ് പറക്കും  വാഹനം വിപണിയിലേക്ക് എത്തിക്കുന്നത്.  എല്ലാവരുടെയും പറക്കുക എന്ന സ്വപ്നം സാക്ഷാൽകരിക്കാനാണ് പുതിയ പരീക്ഷണത്തിലുടെ  ശ്രമിക്കുന്നതെന്ന് സ്റ്റാർട്ട് അപ് സംരംഭമായ കിറ്റി കവാക് അറിയിച്ചു. 2017 അവസാനത്തോടെ വിപണിയിലെത്തുന്ന പറക്കും വാഹനത്തിെൻറ  പ്രോേട്ടാ ടൈപ്പാണ് കമ്പനി ഇപ്പോൾ  അവതരിപ്പിച്ചത്.

ഒരാൾക്ക് സഞ്ചരിക്കാൻ സാധിക്കുന്ന ചിലന്തി വലയോട് സമാനമായ വാഹനമാണിത്. ഹെലികോപ്ടറുകൾ പോലെ പറന്നുയരാനും താഴാനും സാധിക്കുന്ന വാഹനത്തിന് എട്ട് റോട്ടറുകളാണ് ഉള്ളത്.  100 കിലേയാണ് ഭാരം. മണിക്കൂറിൽ 40 കിലോ മീറ്ററാണ് പരമാവധി വേഗത.  4.5  മീറ്റർ വരെ ഉയരത്തിൽ വരെ പറക്കും. 

പുതിയ വാഹനം പറത്തുന്നത്  പൈലറ്റ് ലൈസൻസ് ആവശ്യമില്ല. രണ്ട് മണിക്കൂറിലെ പരിശീലനത്തിലൂടെ ഇത് ഉപയോഗിക്കാനാവും. ഇപ്പോൾ നടക്കുന്ന പരീക്ഷണങ്ങൾ വിജയകരമായാൽ വൈകാതെ തന്നെ പറക്കും വാഹനം അമേരിക്കൻ വിപണിയിലേക്ക് എത്തും. ട്രാഫിക് കുറവുള്ള സ്ഥലങ്ങളിൽ പുതിയ സംവിധാനം ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Full View
Tags:    
News Summary - 'Personal Flying Machine', Backed By Google Co-Founder, On Sale This Year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.