ഞങ്ങളുടെ ബൈക്ക് ഞങ്ങൾതന്നെ പരിഷ്കരിച്ചോളാം എന്ന ലൈനിലാണ് റോയൽ എൻഫീൽഡ്. വാഹനം വാങ്ങി പുറത്തുകൊടുത്ത് കിടുപിടി സാധനങ്ങൾ വാങ്ങിവയ്ക്കുന്ന പതിവ് ഇല്ലാതാക്കാനൊരുങ്ങുകയാണ് കമ്പനി.
കുറച്ചുനാൾ മുമ്പാണ് കസ്റ്റമൈസേഷനായി സാധനങ്ങളുടെ വിപുലമായ ഒരു നിര ഒരുക്കുമെന്ന് ഇവർ പ്രഖ്യാപിച്ചത്. ഇതിൽ ആദ്യമായി അവതരിപ്പിക്കുന്നത് റോയലിെൻറ ബെസ്റ്റ് സെല്ലറായ ക്ലാസിക് 350നു വേണ്ടിയുള്ള സൈലൻസറുകളാണ്. 16 തരം സൈലൻസറുകളാണ് ആവശ്യക്കാർക്ക് തിരഞ്ഞെടുക്കാനായി നൽകിയിരിക്കുന്നത്. 3,300നും 3,600നും ഇടയിലാണ് വില.
ബൈക്ക് വാങ്ങുേമ്പാൾ ആവശ്യക്കാർക്ക് ഇവ പിടിപ്പിച്ച് നൽകും. ഇതിനായി കൂടുതൽ പണം മുടക്കണമെന്ന് മാത്രം. നിലവിൽ വാഹനം ഉപയോഗിക്കുന്നവർക്കും സൈലൻസറുകൾ വാങ്ങാം. ഇനിയും കസ്റ്റമൈസേഷനായി ഒരുപിടി സാധനങ്ങൾ ഇറക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഉപഭോക്താക്കളുടെ സജീവമായ ഇടപെടലാണ് ഇതിലൂടെ റോയൽ തേടുന്നത്. ഒരാളുടേത് പോലെ മറ്റൊരാൾക്ക് ബൈക്ക് ഉണ്ടാവരുതെന്നും കമ്പനി പറയുന്നു.
സിൽവർ, ക്രോം, ബ്ലാക്ക് ഫിനിഷുകളിൽ സൈലൻസർ ലഭ്യമാണ്. സ്ട്രൈറ്റ് കട്ട്, സ്ലാഷ്ഡ് കട്ട്, ടാപേർഡ് സ്റ്റൈലുകളാണ് നലകിയിരിക്കുന്നത്. സൈലൻസറുകൾ വേണ്ടവർ ഒാൺലൈനായി ബുക്ക് ചെയ്യുകയും ഡീലർഷിപ്പുകളിൽ നിന്ന് ഇവ ഫിറ്റ്ചെയ്ത് നൽകുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.