ഇന്ത്യൻ വിപണിയിൽ സാന്നിധ്യം വർധിപ്പിക്കാനായി ഭാരം കുറഞ്ഞ മോട്ടോർസൈക്കിളുകളുമായി റോയൽ എൻഫീൽഡ്. ആദ്യമായി മോട്ടോർ സൈക്കിളുകൾ ഉപയോഗിക്കുന്നവരെയും വനിതകളെയും ലക്ഷ്യമിട്ടാണ് കമ്പനിയുടെ നീക്കം. 2020െൻറ ആദ്യപാദത്തിൽ ബൈക്കുകൾ വിപണിയിലെത്തിക്കാനാണ് റോയൽ എൻഫീൽഡിെൻറ ശ്രമം. ജെ.വൺ.സി എന്ന കോഡുനാമത്തിലാണ് റോയൽ എൻഫീൽഡ് ബൈക്കുകൾ നിർമ്മിക്കുന്നത്.
സ്പോർട്സ് ബൈക്കുകളുമായി മറ്റു ഇരുചക്ര വാഹനനിർമ്മാതാക്കൾ കളംവാഴുന്നതിനിടെയാണ് റോയൽ എൻഫീൽഡും സമാനരീതിയിലുള്ള ബൈക്കുകൾ പുറത്തിറക്കുന്നത്. 250-350 സി.സി സെഗ്മെൻറിലാണ് റോയൽ എൻഫീൽഡിെൻറ കൂടുതൽ ബൈക്കുകൾ വിറ്റുപോകുന്നത്. ഈ സെഗ്മെൻറിൽ തന്നെയാവും പുതിയ മോഡലുകളും പുറത്തിറക്കുകയെന്നാണ് സൂചന. പുതിയ സീരിസിന് പിന്നാലെ തണ്ടർബേർഡിെൻറ ബി.എസ് 6 വകഭേദം റോയൽ എൻഫീൽഡ് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാറ്റങ്ങളോടെ മെറ്റർ എന്ന പേരിലാവും തണ്ടർബേർഡ് എത്തുക.
റോയൽ എൻഫീൽഡ് കുടുംബത്തിലേക്ക് കൂടുതൽ വനിതകളെ എത്തിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ഭാരം കുറഞ്ഞ മോട്ടോർ സൈക്കിളുകൾ പുറത്തിറക്കുന്നതെന്ന് റോയൽ എൻഫീൽഡ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.