വിമാനങ്ങൾ റൺവേയിൽ നിന്ന് വലിച്ച് നീക്കാനും മറ്റും പ്രത്യേക വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാൽ ടാറ്റയുടെ പ്രിമീയം ക്രോസ് ഒാവർ ഹെക്സ ബോയിങ് വിമാനത്തെ വലിച്ച് നീക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മിഡിയയിൽ തരംഗമാവുന്നത്. 41,433 കിലോഗ്രാം ഭാരമുള്ള ബോയിങ് 737--–800 വിമാനമാണ് ഹെക്സ് വലിച്ച് നീക്കുന്നത്. 189 യാത്രകരെ വരെ വഹിച്ച് നീങ്ങാൻ കഴിയുന്ന വിമാനമാണിത്. വിമാനവുമായി എകദേശം 30 മീറ്റർ ടാറ്റയുടെ ക്രോസ് ഒാവർ നീങ്ങുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഹെക്സയുടെ ഒാേട്ടാമാറ്റിക് വകദേദമാണ് വിമാനം വലിച്ച് നീക്കുന്നതിനായി ഉപയോഗിക്കുന്നത്.
മുൻപ് രണ്ട് വീലിൽ ഹെക്സ അഭ്യാസ പ്രകടനങ്ങൾ നടത്തുന്നതിെൻറ വിഡിയോ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിമാനത്തെ വലിച്ച് നീക്കുന്ന ഹെക്സയുടെ വിഡിയോയും പുറത്ത് വരുന്നത്. കരുത്തിൽ മറ്റാർക്കും പിന്നിലല്ല എന്ന് തെളിയിക്കുകയാണ് പുതിയ വീഡിയോയിലൂടെ ഹെക്സ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.